ദേവിക ദിനേശന് കെ.ഇ.എ കുവൈത്ത് ആദരം
text_fieldsദേവിക ദിനേശന് കെ.ഇ.എ കുവൈത്ത് നൽകിയ ആദരിക്കൽ ചടങ്ങിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് ലേണേഴ്സ് അക്കാദമി ഫിസിക്കൽ എജുക്കേഷൻ അധ്യാപികയും കായിക താരവുമായ ദേവിക ദിനേശന് കെ.ഇ.എ കുവൈത്ത് ആദരം. ദേവികയെ അഭിനന്ദിച്ച കെ.ഇ.എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി.എച്ച് കൂട്ടായ്മയുടെ അംഗത്വം നൽകുകയും ചെയ്തു.
സത്താർ കുന്നിൽ ദേവികയെ പൊന്നാട അണിയിച്ചു. വടംവലി ലോക ചാമ്പ്യൻ ടീം അംഗം, ബാസ്കറ്റ് ബാൾ യൂനിവേഴ്സിറ്റി/ നാഷനൽ താരം, കബഡി സീനിയർ ദേശീയ താരം, ബോക്സിങ് ദേശീയ താരം, ഹാമർ ത്രോ, ഷോട്പുട്ട് ദേശീയതാരം, ക്രിക്കറ്റ്, വോളിബാൾ സ്റ്റേറ്റ് പ്ലെയർ, അഞ്ചു കിലോമീറ്റർ നടത്തം യൂനിവേഴ്സിറ്റി താരം എന്നീ നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
കാസർകോട് നിലേശ്വരം സ്വദേശി വരുൺ കുമാറിനൊപ്പം കുവൈത്തിലാണ് താമസം. വരുൺ വടംവലി താരമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

