മെഡിക്കൽ ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നത് ഗുണകരം -കുവൈത്ത് മന്ത്രി
text_fieldsആരോഗ്യ മന്ത്രി ഡോ.അഹ്മദ് അൽ അവാദി മെഡിക്കൽ ഉപകരണങ്ങളുടെ പ്രദർശനം നോക്കിക്കാണുന്നു
കുവൈത്ത് സിറ്റി: കോൺഫറൻസുകൾ, പരിശീലനങ്ങൾ എന്നിവ സംഘടിപ്പിച്ച് മെഡിക്കൽ ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കാൻ മന്ത്രാലയം ശ്രമിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ.അഹ്മദ് അൽ അവാദി പറഞ്ഞു. ത്വഗ് രോഗ ചികിത്സ, ലേസർ ചികിത്സ എന്നിവയുടെ വാർഷിക കോൺഫറൻസിന്റെ ഉദ്ഘാടന വേളയിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.
അന്തർദേശീയ വിദഗ്ധരുമായി അനുഭവം പങ്കിടുന്നത് രോഗികൾക്ക് നൽകുന്ന മെഡിക്കൽ സേവനങ്ങൾ വർധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ത്വഗ് രോഗ കോൺഫറൻസുകൾ ആളുകൾക്ക് വളരെ ഉയോഗപ്പെടുന്നതാണ്. ഇത് അവരുടെ ബാഹ്യ രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രതിരോധം, ചികിത്സ, മരുന്നുകൾ എന്നിവയെക്കുറിച്ച് അറിയാൻ ഇത്തരം പരിപാടി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ത്വഗ് രോഗ നിർണയത്തിലും ചികിത്സയിലും പുതിയ ശാസ്ത്രീയ രീതികളെക്കുറിച്ചുള്ള നിരവധി പ്രഭാഷണങ്ങൾ കോൺഫറൻസിൽ ഉൾപ്പെടുന്നുവെന്ന് കോൺഫറൻസ് മേധാവി ഡോ. മുഹമ്മദ് അൽ ഒതൈബി പറഞ്ഞു. ഈ രംഗത്തെ കുവൈത്തിലെയും ജി.സി.സിയിലെയും ഡോക്ടർമാർക്ക് വർക് ഷോപ്പും നടക്കും. വിവിധ മെഡിക്കൽ ഉപകരണങ്ങളുടെ പ്രദർശനവും കോൺഫറൻസിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മന്ത്രി ഇവ സന്ദർശിച്ചു. ജാബിർ അൽ അഹമ്മദ് കൾചറൽ സെന്ററിൽ നടക്കുന്ന കോൺഫറൻസ് ഞായറാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

