വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ല: 500 പ്രവാസികളുടെ വിലാസം നീക്കി
text_fieldsകുവൈത്ത് സിറ്റി: വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തതിനാൽ 500 പ്രവാസികളുടെ കൂടി താമസ വിലാസങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) ഔദ്യോഗിക രേഖകളിൽനിന്ന് നീക്കി. ഇവർ നേരത്തെ താമസിച്ചിരുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റൽ, കെട്ടിട ഉടമസ്ഥർ നൽകിയ വിവരം എന്നിവ കണക്കിലെടുത്താണ് നടപടി.
ഇത്തരക്കാർ 30 ദിവസത്തിനുള്ളിൽ അതോറിറ്റിയിൽ നേരിട്ടെത്തിയോ, സഹൽ ആപ്ലിക്കേഷൻ വഴിയോ താമസ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ പാസി ആവശ്യപ്പെട്ടു. നിർദിഷ്ട സമയപരിധിക്കുള്ളിൽ വിലാസ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കണം. അല്ലാത്തവർക്ക് 100 ദീനാർ പിഴ ചുമത്തുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. താമസം മാറിയാൽ വിവരങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനിൽ അറിയിച്ച് പുതിയ വിലാസം അപ്ഡേറ്റ് ചെയ്യൽ നിർബന്ധമാണ്. അല്ലാത്തവരുടെ വിലാസം ഔദ്യോഗിക രേഖകളിൽനിന്ന് നീക്കും. രാജ്യത്ത് നിരവധി പ്രവാസികളുടെ വിവരങ്ങൾ ഇത്തരത്തിൽ നീക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.