വില ഉയർന്നിട്ടും ഇടപാടിൽ കുറവില്ല ഈ വർഷം ആദ്യ മൂന്നു പാദങ്ങളിൽ വിറ്റത് 12.3 ടൺ
text_fieldsകുവൈത്ത് സിറ്റി: വില ഉയർന്നിട്ടും സ്വർണത്തോടുള്ള ആകർഷണം കുറയുന്നില്ല. രാജ്യത്ത് ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ പൗരന്മാരും പ്രവാസികളും ചേർന്ന് 12.3 ടൺ സ്വർണം വാങ്ങിയതായി വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് ചെയ്തു. ആദ്യ പാദത്തിൽ 3.8 ടൺ, രണ്ടാം പാദത്തിൽ 4.6 ടൺ, മൂന്നാം പാദത്തിൽ 3.9 ടൺ എന്നിങ്ങനെയാണ് വില്‍പ്പന രേഖപ്പെടുത്തിയത്.
പ്രാദേശിക ആവശ്യകത ശക്തമായതോടെ സ്വർണത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും ശ്രദ്ധേയമായ വളർച്ചയും പ്രകടമാണ്. പണപ്പെരുപ്പത്തിനും സാമ്പത്തിക അനിശ്ചിതത്വത്തിനുമെതിരായ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് ആളുകൾ സ്വർണത്തെ കാണുന്നത്. സ്വർണാഭരണങ്ങളാണ് വിൽപനയിൽ മുന്നിൽ. ആകെ വിൽപനയുടെ 61 ശതമാനം ആഭരണങ്ങൾക്കാണ്. കോയിൻ വാങ്ങി സൂക്ഷിക്കുന്നവരും ഉണ്ട്. സ്വര്‍ണത്തിനുള്ള ഡിമാന്‍ഡില്‍ മൂന്നില്‍ രണ്ട് ഭാഗവും ആഭരണങ്ങള്‍ക്കാണെങ്കിലും, സ്വര്‍ണ ബിസ്കറ്റുകളുടെയും നാണയങ്ങളുടെയും ഡിമാന്‍ഡ് വര്‍ധിച്ചുവരുന്നു. ബുള്ളിയൻ വാങ്ങലുകൾ 4.8 ടൺ ആയി ഉയർന്നിട്ടുണ്ട്.
ആഗോളതലത്തിലും സ്വർണത്തിന്റെ ആവശ്യകത ഉയർന്നതായി വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിൽ 13.5 ടൺ സ്വർണം വിറ്റഴിക്കപ്പെട്ടിരുന്നു.
മുൻവർഷത്തെ അപേക്ഷിച്ച് കുറവാണെങ്കിലും വലിയ ഇടിവില്ല. റെക്കോർഡ് വില വർധനയാണ് ഇതിന് പ്രധാന കാരണം. എന്നാൽ വിലയിലെ വർധനക്കിടയിലും കുവൈത്തിൽ സ്വർണത്തിനുള്ള ആവശ്യം സ്ഥിരതയോടെ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

