Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആവർത്തിച്ച്​...

ആവർത്തിച്ച്​ മുന്നറിയിപ്പ്​ നൽകിയിട്ടും ബാങ്കിങ്​ തട്ടിപ്പ്​ തുടരുന്നു

text_fields
bookmark_border
ആവർത്തിച്ച്​ മുന്നറിയിപ്പ്​ നൽകിയിട്ടും ബാങ്കിങ്​ തട്ടിപ്പ്​ തുടരുന്നു
cancel

കു​വൈ​ത്ത്​ സി​റ്റി: അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടും കു​വൈ​ത്തി​ൽ ബാ​ങ്കി​ങ്​ ത​ട്ടി​പ്പ്​ തു​ട​രു​ന്നു. ഞാ​യ​റാ​ഴ്​​ച കു​വൈ​ത്ത്​ പൗ​ര​െൻറ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ 5000 ദീ​നാ​ർ ന​ഷ്​​ട​മാ​യി. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ്​ ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ശ​രി​യാ​വ​ണ​മെ​ങ്കി​ൽ ഇൗ ​ന​മ്പ​റി​ൽ ഉ​ട​ൻ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ കു​വൈ​ത്തി​ക്ക്​ വി​ളി വ​ന്ന​ത്. ഇ​തി​ന്​ പ്ര​തി​ക​രി​ച്ച്​ നി​മി​ഷ​ങ്ങ​ൾ​ക്ക​കം 3000, 1000, 1000 ദീ​നാ​ർ എ​ന്നി​ങ്ങ​നെ മൂ​ന്ന്​ ഘ​ട്ട​ങ്ങ​ളി​ലാ​യി 5000 ദീ​നാ​ർ ന​ഷ്​​ട​പ്പെ​ട്ടു. ത​ട്ടി​പ്പു​കാ​ർ വ്യ​ത്യ​സ്​​ത ത​ന്ത്ര​ങ്ങ​ളാ​ണ്​ പ​യ​റ്റു​ന്ന​ത്.

സ​മ്മാ​നം ല​ഭി​ച്ചെ​ന്നു​ പ​റ​ഞ്ഞും എ.​ടി.​എം ബ്ലോ​ക്ക്​ ആ​യെ​ന്നു​ പ​റ​ഞ്ഞും മ​റ്റു​മാ​ണ്​ ആ​ളു​ക​ളി​ൽ​നി​ന്ന്​ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. വി​വ​ര​ങ്ങ​ൾ ന​ൽ​കി​യാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം അ​ക്കൗ​ണ്ടി​ലെ പ​ണം പി​ൻ​വ​ലി​ക്ക​പ്പെ​ടു​ന്നു. ജൂ​ലൈ, ആ​ഗ​സ്​​റ്റ്​ മാ​സ​ങ്ങ​ളി​ലാ​യി ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ പ​ണം ന​ഷ്​​ട​പ്പെ​ട്ട 140 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. വാ​ട്​​സ്​​ആ​പ്​ വ​ഴി​യും ഫോ​ൺ മെ​സേ​ജാ​യും എ.​ടി.​എം പു​തു​ക്കാ​ൻ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട്​ വ്യാ​ജ സ​ന്ദേ​ശം വ​രു​ന്നു​ണ്ട്. എ.​ടി.​എം കാ​ർ​ഡി​െൻറ പ​ടം അ​യ​ക്കാ​നും ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​തും ത​ട്ടി​പ്പി​െൻറ ഭാ​ഗ​മാ​ണ്. ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ ആ​ർ​ക്കും ന​ൽ​ക​രു​തെ​ന്നും ബാ​ങ്കി​ൽ​നി​ന്ന്​ ഇ​ത്ത​ര​ത്തി​ൽ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട്​ വി​ളി​ക്കാ​റി​ല്ലെ​ന്നും സൈ​ബ​ർ ക്രൈം ​വ​കു​പ്പ്​ പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​താ​ണ്.ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ ന​മ്പ​ർ, പാ​സ്​​വേ​ഡ്, ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ എ​ന്നി​വ ബാ​ങ്കി​ൽ​നി​ന്ന്​ എ​ന്ന വ്യാ​ജേ​ന ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യ വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​ര​േ​ത്ത സെ​ൻ​ട്ര​ൽ ബാ​ങ്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banking fraudgulf newskuwait news
Next Story