ഡിസേർട്ട് ക്രിക്കറ്റ് ചാമ്പ്യൻഷിപ് സയിപേം ഡോമിനേറ്റേസ് ജേതാക്കൾ
text_fieldsഡിസേർട്ട് ക്രിക്കറ്റ് ചാമ്പ്യൻഷിപ് ജേതാക്കളായ സയിപേം ഡോമിനേറ്റേസ്
കുവൈത്ത് സിറ്റി: ഡിസേർട്ട് ക്രിക്കറ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ സയിപേം ഡോമിനേറ്റേസ് ജേതാക്കൾ. എൻ.സി.എം ഇൻവെസ്റ്റ്മെന്റിനെ 53 റൺസിന് പരാജയപ്പെടുത്തിയാണ് വിജയം. ടോസ് നേടിയ സയിപേം ഡോമിനേറ്റേസ് ബാറ്റിങ് തിരഞ്ഞെടുത്തു നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ എൻ.സി.എം 14.4 ഓവറിൽ 128 റൺസിന് എല്ലാവരും പുറത്തായി.
സയിപേം ഡോമിനേറ്റേസിനുവേണ്ടി യാസീൻ പട്ടേൽ 34 പന്തിൽ 86 റൺസും സുനിൽ മുസ്തഫ 31 പന്തിൽ 33 റൺസും റിജീൽ 20 പന്തിൽ 24 റൺസും ഹാഷിം 13 പന്തിൽ പുറത്താവാതെ 21 റൺസും നേടി. യാസീൻ പട്ടേൽ, റിജീൽ എന്നിവർ മൂന്നും സുനിൽ മുസ്തഫ രണ്ട് വിക്കറ്റും നേടി. ഫൈനലിൽ മാൻ ഒഫ് ദ മാച്ച് ആയി യാസീൻ പട്ടേലിനെയും ടൂർണമെന്റിലെ താരമായി സയിപേം ഡോമിനേറ്റേസിന്റെ ഖാദർ വല്ലിയെയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫിയും പ്രൈസ് മണിയും സയിപേം ഡോമിനേറ്റേസിന്റെ ക്യാപ്റ്റൻ ഷാനു സ്റ്റീഫൻ ഏറ്റുവാങ്ങി.

