ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഐ.സി.ആർ.സി പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ഐ.സി.ആർ.സി പ്രതിനിധിയുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ഇന്റർനാഷനൽ റെഡ് ക്രോസ് കമ്മിറ്റി (ഐ.സി.ആർ.സി)യിലെ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്കായുള്ള പ്രാദേശിക പ്രതിനിധി സംഘം തലവൻ മമദൗ സൗവുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തും ഐ.സി.ആർ.സിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചും അവ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയിലെയും അന്താരാഷ്ട്രതലത്തിലുമുള്ള വിവിധ സംഭവവികാസങ്ങളും ചർച്ച നടത്തിയതായും കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

