Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാൻസർ കൺട്രോൾ സെന്ററിൽ എപ്പിഡെമിയോളജി ആൻഡ് രജിസ്ട്രി വകുപ്പ്

text_fields
bookmark_border
കാൻസർ കൺട്രോൾ സെന്ററിൽ എപ്പിഡെമിയോളജി ആൻഡ് രജിസ്ട്രി വകുപ്പ്
cancel

കുവൈത്ത് സിറ്റി: കുവൈത്ത് കാൻസർ കൺട്രോൾ സെന്ററിൽ കാൻസർ എപ്പിഡെമിയോളജി ആൻഡ് രജിസ്ട്രി വകുപ്പ് സ്ഥാപിച്ചു. രോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ അവാദി ഇതുസംബന്ധിച്ച മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു. കാൻസർ കേസുകൾ, മരണനിരക്ക്, അതിജീവന നിരക്ക് എന്നിവ സംബന്ധിച്ച വിവരങ്ങൾ ഏകീകരിക്കുകയാണ് പുതിയ വകുപ്പിന്റെ പ്രധാന ലക്ഷ്യം.

രാജ്യത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽനിന്ന് കാൻസർ സംബന്ധമായ വിവരങ്ങൾ ശേഖരിക്കും. കാൻസർ എപ്പിഡെമിയോളജി ആൻഡ് മെഡിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, കാൻസർ രജിസ്ട്രി എന്നീ രണ്ട് യൂണിറ്റുകൾ വകുപ്പിന് കീഴിലുണ്ടാകും.

കാൻസർ പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവ മെച്ചപ്പെടുത്താൻ വിവരങ്ങൾ ഉപയോഗപ്പെടുത്തും. കാൻസർ നിയന്ത്രണ പദ്ധതികൾക്ക് പുതിയ സംവിധാനം കൂടുതൽ പിന്തുണ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Department of Epidemiology and Registry at the Cancer Control Center
Next Story