Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയാത്രക്കാരുടെ എണ്ണം...

യാത്രക്കാരുടെ എണ്ണം കൂട്ടാൻ അനുമതിതേടി വ്യോമയാന വകുപ്പ്

text_fields
bookmark_border
യാത്രക്കാരുടെ എണ്ണം കൂട്ടാൻ അനുമതിതേടി വ്യോമയാന വകുപ്പ്
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​തി​ദി​ന പ​ര​മാ​വ​ധി യാ​ത്ര​ക്കാ​രു​ടെ പ​രി​ധി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്​ മ​ന്ത്രി​സ​ഭ​യോ​ട്​ അ​ഭ്യ​ർ​ഥി​ച്ച്​ വ്യോ​മ​യാ​ന വ​കു​പ്പ്. ​

വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ശേ​ഷി വ​ർ​ധി​പ്പി​ച്ചാ​ൽ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​യു​മെ​ന്ന്​ ഡി.​ജി.​സി.​എ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​പ്പോ​ൾ പ്ര​തി​ദി​നം 10,000 ഇ​ൻ​ക​മി​ങ്​ യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ അ​നു​മ​തി​യു​ള്ള​ത്. ഇ​ന്ത്യ​യി​ൽ​നി​ന്നും ഇൗ​ജി​പ്​​തി​ൽ​നി​ന്നും നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ച്ച​തോ​ടെ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​ത്ത​നെ ഉ​യ​ർ​ന്നു. സീ​റ്റു​ക​ൾ കു​റ​വാ​യ​തി​നാ​ലാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്​ വ​ർ​ധി​ച്ച​ത്.

60,000 രൂ​പ​ക്ക്​ മു​ക​ളി​ലാ​ണ്​ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ഇ​പ്പോ​ൾ കു​റ​ഞ്ഞ ടി​ക്ക​റ്റ്​ നി​ര​ക്ക്. ഇ​തു​ത​ന്നെ കി​ട്ടാ​നു​മി​ല്ല.

ടി​ക്ക​റ്റ്​ ഇ​ഷ്യൂ ചെ​യ്​​ത്​ നി​മി​ഷ​ങ്ങ​ൾ​ക്ക​കം തീ​രു​ക​യാ​ണ്. ഉ​യ​ർ​ന്ന​നി​ര​ക്ക്​ ന​ൽ​കി​യാ​ണ്​ അ​ത്യാ​വ​ശ്യ​ക്കാ​ർ കു​വൈ​ത്തി​ൽ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ട്രാ​വ​ൽ​സു​ക​ളു​ടെ ബ​ൾ​ക്​ ബു​ക്കി​ങ്ങാ​ണ്​ ഇ​തി​ന്​ കാ​ര​ണ​മാ​യി ചൂ​ട്ടി​ക്കാ​ട്ടു​ന്ന​ത്. കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ നി​യ​ന്ത്ര​ണം കാ​ര​ണം വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ ക​ഴി​യു​ന്നി​ല്ല. പ്ര​തി​ദി​ന പ​രി​ധി​യെ ബാ​ധി​ക്കു​ന്ന​തി​നാ​ൽ ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ൾ​ക്കും അ​ധി​കൃ​ത​ർ നി​യ​​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​യാ​ണ്​ അ​റി​യു​ന്ന​ത്.

നേ​ര​ത്തെ​യും വ്യോ​മ​യാ​ന വ​കു​പ്പ്​ സീ​റ്റ്​ പ​രി​ധി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മ​ന്ത്രി​സ​ഭ​ക്ക്​ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityCivil Aviation Department
News Summary - Department of Civil Aviation seeks permission to increase passenger numbers
Next Story