ഹിജാബിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കുന്നത് പ്രതിഷേധാർഹം -കെ.ഐ.സി
text_fieldsകുവൈത്ത് സിറ്റി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസില്‍നിന്നും പുറത്തുനിര്‍ത്തിയ സ്‌കൂൾ അധികൃതരുടെ നിലപാട് പ്രതിഷേധാർഹവും വിദ്യാഭ്യാസ അവകാശ നിഷേധവുമാണെന്ന് കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ(കെ.ഐ.സി).
സ്വന്തം മതവിശ്വാസമനുസരിച്ച് ഹിജാബ് ധരിച്ചെത്തിയ കാരണത്താൽ വിദ്യാർഥിനിയെ ക്ലാസിൽനിന്ന് മാറ്റി നിർത്തിയ നടപടി ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്. ശിരോവസ്ത്രം ധരിച്ച ടീച്ചർ സ്കൂളിൽ ഹിജാബ് പാടില്ലെന്ന് പറയുന്നത് വിരോധാഭാസമാണ്.
എല്ലാവരെയും ഉൾക്കൊള്ളുന്നതും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ വിദ്യാഭ്യാസ അന്തരീക്ഷത്തെ തകർത്ത് സമൂഹത്തിൽ അകൽച്ചയും ധ്രുവീകരണവുമുണ്ടാക്കാനുള്ള നീക്കങ്ങളെ ഒന്നിച്ചെതിർക്കണമെന്നും സർക്കാർ ഈ വിഷയത്തിൽ അതീവ ഗൗരവത്തോടെ നടപടി സ്വീകരിക്കണമെന്നും കെ.ഐ.സി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

