അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കി
text_fieldsഅനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി. മരുഭൂമികളിലും, ഒഴിഞ്ഞ സ്ഥലങ്ങളിലും അനധികൃതമായി ഉയർത്തിയ നിര്‍മാണങ്ങള്‍ സംഘം നീക്കം ചെയ്തു. പലയിടങ്ങളിലും വ്യാപകമായി ടെന്റുകളും മറ്റും നിർമിച്ചതായി ശ്രദ്ധയിൽപെട്ടതിനെ തുടര്‍ന്നാണ് പരിശോധന വ്യാപകമാക്കിയത്.
പൊതു സ്ഥലങ്ങള്‍ കൈയേറി അനധികൃത നിര്‍മാണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നാഷനൽ ഗാർഡ്, ആഭ്യന്തര മന്ത്രാലയം, കാർഷിക പൊതു അതോറിറ്റി, പരിസ്ഥിതി അതോറിറ്റി, പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പരിശോധന അടുത്ത ദിവസങ്ങളിലും തുടരുമെന്നും വ്യക്തമാക്കി.

