ജനസംഖ്യാനുപാതിക കോവിഡ് വ്യാപനം: കുവൈത്ത് ഏഴാമത്
text_fieldsകുവൈത്ത് സിറ്റി: കോവിഡ് രോഗികളുടെ ജനസംഖ്യാനുപാതിക എണ്ണത്തിൽ കുവൈത്തിന് ഏഴാം സ്ഥാനം. വേൾഡ് മീറ്റർ ഇൻഡിക്കേറ്ററിെൻറ കണക്കനുസരിച്ച് ജി.സി.സി രാജ്യമായ ഖത്തറിലാണ് ആഗോളതലത്തിൽ ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ളത്. ദശലക്ഷത്തിൽ 43,358 എന്നതാണ് ഖത്തറിെൻറ കോവിഡ് വ്യാപന തോത്.
ദശലക്ഷത്തിൽ 15,780 പേരാണ് കുവൈത്തിെൻറ കോവിഡ് വ്യാപന അനുപാതം. ആഗോള തലത്തിൽ ഏഴാമത്തെയും ജി.സി.സി തലത്തിൽ മൂന്നാമത്തെയും സ്ഥാനമാണ് വേൾഡ് മീറ്റർ ഇൻഡിക്കേറ്ററിൽ കുവൈത്തിനുള്ളത്. ദശലക്ഷത്തിൽ 35,209 കേസുകളുമായി ബഹ്റൈൻ ആഗോളതലത്തിൽ രണ്ടാമതാണ്. ഒമാനിൽ ദശലക്ഷത്തിൽ 15,780 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗൾഫ് രാജ്യങ്ങൾക്കിടയിൽ നാലാമതും ലോകതലത്തിൽ 12ാമതുമാണ് ഒമാൻ. ദശലക്ഷത്തിൽ 9325 ആണ് സൗദിയിലെ കോവിഡ് വ്യാപന തോത്. ജി.സി.സിയിൽ അഞ്ചാമതാണ് സൗദി. ജനസംഖ്യാനുപാതികമായി ഏറ്റവും കുറവ് രോഗികളുള്ളത് യു.എ.ഇയിലാണ്. ദശലക്ഷത്തിന് 8018 തോതിൽ കോവിഡ് ബാധിതരുള്ള യു.എ.ഇയുടെ സ്ഥാനം ആഗോളതലത്തിൽ 37 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

