ഡൽഹി പൊലീസ് അതിക്രമം: കല കുവൈത്ത് പ്രതിഷേധിച്ചു
text_fieldsകുവൈത്ത് സിറ്റി: ന്യൂഡൽഹിയിലെ ജന്തർമന്തറിൽ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം നടത്തുന്ന വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമെതിരെ പൊലീസ്-കേന്ദ്രസേനകൾ നടത്തിയ ലാത്തിച്ചാർജ്, കണ്ണീർവാതക പ്രയോഗം, അറസ്റ്റുകൾ, സമരപ്പന്തലുകൾ തകർത്ത നടപടി എന്നിവയിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധിക്കാനും അഭിപ്രായം രേഖപ്പെടുത്താനുമുള്ള ഭരണഘടനാപരമായ അവകാശത്തെ ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ല. വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമെതിരെ നടന്ന അതിക്രമ നടപടികൾ അവസാനിപ്പിക്കണം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. രാജ്യത്തെ വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്രസർക്കാർ ഫലപ്രദമായ നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ സുതാര്യതയും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കുന്നതിനായി നടക്കുന്ന വിദ്യാർഥി-യുവജന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും, ജനാധിപത്യ പ്രതിഷേധങ്ങളെ ബലപ്രയോഗത്തിലൂടെ അടിച്ചമർത്തുന്ന സമീപനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും കല ഭാരവാഹികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

