Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രതിരോധ മന്ത്രിമാർ...

പ്രതിരോധ മന്ത്രിമാർ ചർച്ചനടത്തി; സൈനിക സഹകരണം വർധിപ്പിക്കാൻ കുവൈത്തും തുർക്കിയയും

text_fields
bookmark_border
പ്രതിരോധ മന്ത്രിമാർ ചർച്ചനടത്തി; സൈനിക സഹകരണം വർധിപ്പിക്കാൻ കുവൈത്തും തുർക്കിയയും
cancel
camera_alt

പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹും തുർക്കിയ ദേശീയ പ്രതിരോധ മന്ത്രി യാസർ ഗുലറും കൂടിക്കാഴ്ചയിൽ

കുവൈത്ത് സിറ്റി: പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹും തുർക്കിയ ദേശീയ പ്രതിരോധ മന്ത്രി യാസർ ഗുലറും സംയുക്ത സൈനിക, പ്രതിരോധ സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്തു. ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹിന്റെ തുർക്കിയിലെ ഔദ്യോഗിക സന്ദർശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച.

കുവൈത്തും തുർക്കിയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികളും ഇരുവരും അവലോകനം ചെയ്തു. തുർക്കിയയിലെ കുവൈത്ത് അംബാസഡർ അബ്ദുൽ അസീസ് അൽ അദാനി, കുവൈത്ത് ആർമി ഡെപ്യൂട്ടി ചീഫ് ജനറൽ സ്റ്റാഫ് എയർ വൈസ് മാർഷൽ സബാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

തുർക്കിയ പ്രതിരോധ വ്യവസായ ഏജൻസി പ്രസിഡന്റ് ഹാലുക്ക് ഗോർഗുനുമായും കുവൈത്ത് പ്രതിരോധമന്ത്രി കൂടികാഴ്ച നടത്തി. വ്യാവസായിക പങ്കാളിത്തത്തെക്കുറിച്ചും സാങ്കേതിക വൈദഗ്ധ്യ കൈമാറ്റത്തെക്കുറിച്ചും, ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികളും ഇരുവരും ചർച്ച നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:turkeycooperationKuwaitInterior and Defense Ministers
News Summary - Defense ministers hold talks; Kuwait, Turkey to increase military cooperation
Next Story