പ്രതിരോധ മന്ത്രി ആർമി കമാൻഡോ ബ്രിഗേഡ് ആസ്ഥാനം സന്ദർശിച്ചു
text_fieldsപ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് അലി അബ്ദുല്ല അസ്സബാഹ് ആർമി കമാൻഡോ ബ്രിഗേഡ് ആസ്ഥാനം സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: ഈദുൽ ഫിത്റിനോട് അനുബന്ധിച്ച് പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് അലി അബ്ദുല്ല അസ്സബാഹ് കുവൈത്ത് ആർമിയുടെ 25ാമത് കമാൻഡോ ബ്രിഗേഡിന്റെ ആസ്ഥാനം സന്ദർശിച്ചു. ബ്രിഗേഡ് പ്രദർശനം, ഉദ്യോഗസ്ഥരുടെ തയാറെടുപ്പ്, പ്രധാന പരിശീലന, പ്രവർത്തന പദ്ധതികൾ എന്നിവ ശൈഖ് അലി അബ്ദുല്ല അസ്സബാഹ് പരിശോധിച്ചു.
ആർമി ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റാഫ് എയർ വൈസ് മാർഷൽ സബാഹ് ജാബിർ അൽ അഹ്മദ് അസ്സാബാഹും മന്ത്രിയെ അനുഗമിച്ചു. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവരുടെ ഈദ് ആശംസകൾ ശൈഖ് അലി അബ്ദുല്ല അസ്സബാഹ് ബ്രിഗേഡ് ഉദ്യോഗസ്ഥരെ അറിയിച്ചു. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിലും സ്ഥിരതയും പവിത്രതയും സംരക്ഷിക്കുന്നതിലും അവർ വഹിക്കുന്ന പങ്കിനെ പ്രശംസിച്ചു.
ബ്രിഗേഡിന്റെ ആസ്ഥാനത്ത് ഒരുക്കിയ ഉച്ചഭക്ഷണ വിരുന്നിലും മന്ത്രി പങ്കെടുത്തു. പ്രതിരോധ അണ്ടർസെക്രട്ടറി ശൈഖ് ഡോ.അബ്ദുല്ല മിശ്അൽ മുബാറക് അസ്സബാഹും മുതിർന്ന സൈനിക കമാൻഡർമാരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

