Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രതിരോധ മന്ത്രി വ്യോമസേന ആസ്ഥാനം സന്ദർശിച്ചു
text_fieldsbookmark_border
കുവൈത്ത് പ്രതിരോധ മന്ത്രി ശൈഖ് തലാൽ ഖാലിദ് അസ്സബാഹ് വ്യോമസേന ആസ്ഥാനം സന്ദർശിക്കുന്നു
Listen to this Article
കുവൈത്ത് സിറ്റി: കുവൈത്ത് പ്രതിരോധ മന്ത്രി ശൈഖ് തലാൽ ഖാലിദ് അസ്സബാഹ് വ്യോമസേന ആസ്ഥാനം സന്ദർശിച്ചു. മുതിർന്ന സൈനികോദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വ്യോമസേന കമാൻഡർ മേജർ ജനറൽ ആദിൽ അൽ ഹാഫിസ് മന്ത്രിയെ സ്വീകരിച്ചു. സേനയുടെ ആയുധങ്ങളും സംവിധാനങ്ങളും മന്ത്രി പരിശോധിച്ച് ആവശ്യമായ നിർദേശം നൽകി. രാജ്യത്തിന്റെ സുരക്ഷക്കായി എപ്പോഴും ജാഗ്രതയിൽ തുടരുന്ന സേനയെ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെയും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെയും ആശംസയും അഭിനന്ദനവും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

