Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിരോധ മന്ത്രി വ്യോമസേന കേന്ദ്രങ്ങൾ സന്ദർശിച്ചു

text_fields
bookmark_border
വ്യോമസേനയുടെ കാര്യക്ഷമത, ഉയർന്ന മനോവീര്യം, രാജൃ പ്രതിരോധത്തിലുള്ള പങ്ക് എന്നിവയെ മന്ത്രി പ്രശംസിച്ചു
പ്രതിരോധ മന്ത്രി വ്യോമസേന കേന്ദ്രങ്ങൾ സന്ദർശിച്ചു
cancel
camera_alt

പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് വ്യോമസേന കേന്ദ്രം സന്ദർശനത്തിൽ

കുവൈത്ത് സിറ്റി: പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് വ്യോമസേനയുടെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. വ്യോമസേന പ്രവർത്തന സന്നദ്ധത, തയാറെടുപ്പ് എന്നിവ മന്ത്രി പരിശോധിച്ചു.

സന്ദർശന വേളയിൽ, സായുധ സേനയുടെ സുപ്രീം കമാൻഡർ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവരുടെ ആശംസകൾ സന്ദർശനവേളയിൽ പ്രതിരോധ മന്ത്രി വ്യോമസേന ഉദ്യോഗസഥരെ അറിയിച്ചു. പൂർണ ജാഗ്രതയും തയാറെടുപ്പും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം മന്ത്രി ഉദ്യോഗസഥരെ ഉണർത്തി. വ്യോമസേനയുടെ കാര്യക്ഷമത, ഉയർന്ന മനോവീര്യം, ദേശീയ പ്രതിരോധത്തിലുള്ള പങ്ക് എന്നിവയെ മന്ത്രി പ്രശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Defense Minister visits Air Force bases
Next Story