Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിമാനത്താവളത്തിൽ...

വിമാനത്താവളത്തിൽ പ്രതിരോധ മന്ത്രി പരിശോധന നടത്തി

text_fields
bookmark_border
വിമാനത്താവളത്തിൽ പ്രതിരോധ മന്ത്രി പരിശോധന നടത്തി
cancel
camera_alt

പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് യോഗത്തിൽ

കുവൈത്ത് സിറ്റി: ഇന്ധന സംഭരണ ​​കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണത്തെത്തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് പരിശോധന നടത്തി.

ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ മന്ത്രി അവലോകനം ചെയ്തു. ആക്രമണത്തിൽ ഭൗതിക നഷ്ടങ്ങൾ മാത്രമേയുള്ളൂവെന്നും, ആർക്കും പരിക്കില്ലെന്നും നടന്നുകൊണ്ടിരിക്കുന്ന അഗ്നിശമന നടപടികളും സുരക്ഷാ നടപടികളും മന്ത്രി വിലയിരുത്തിയതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

നാശനഷ്ടങ്ങളുടെ വ്യാപ്തി, പ്രതികരണ നടപടിക്രമങ്ങൾ, ബന്ധപ്പെട്ട അധികാരികൾ തമ്മിലുള്ള ഏകോപനം എന്നിവയെക്കുറിച്ച് പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും ഫയർ ഫോഴ്‌സും മന്ത്രിക്ക് വിശദീകരിച്ചു.

കുവൈത്ത് ആർമി, നാഷണൽ ഗാർഡ്, കുവൈത്ത് ഓയിൽ കമ്പനി എന്നിവയുടെ പിന്തുണക്കും ഫയർഫോഴ്‌സിന്റെ വേഗത്തിലുള്ള പ്രതികരണത്തെയും മന്ത്രി പ്രശംസിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളെയും പ്രശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportDefense Ministerinspect
News Summary - Defense Minister inspects airport
Next Story