പ്രതിരോധ മന്ത്രി തുർക്കിയ, റഷ്യൻ അംബാസഡർമാരുമായി കൂടിക്കാഴ്ച നടത്തി
text_fieldsശൈഖ് അഹ്മദ് ഫഹദ് അൽ അഹ്മദ് അസ്സബാഹ് റഷ്യൻ അംബാസഡർ വ്ലാദിമിർ ഷെൽറ്റോവുമായുള്ള കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അഹ്മദ് ഫഹദ് അൽ അഹ്മദ് അസ്സബാഹ് കുവൈത്തിലെ തുർക്കിയ, റഷ്യൻ അംബാസഡർമാരുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും പൊതുതാൽപര്യമുള്ള വിഷയങ്ങളും അദ്ദേഹം കൂടിക്കാഴ്ചയിൽ പങ്കുവെച്ചു.
തുർക്കിയ അംബാസഡർ തുബ നൂർ സോൻമെസിനുമായി ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ചയായി. റഷ്യൻ അംബാസഡർ വ്ലാദിമിർ ഷെൽറ്റോവുമായുള്ള കൂടിക്കാഴ്ചയിൽ കുവൈത്തുമായുള്ള സൈനിക സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ, പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ എന്നിവ അവലോകനം ചെയ്തു.

