Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യക്കാരൻ...

ഇന്ത്യക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ

text_fields
bookmark_border
ഇന്ത്യക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ
cancel
camera_alt

ബാ​ഷ ശൈ​ഖ് 

കു​വൈ​ത്ത്​ സി​റ്റി: കു​​വൈ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. അ​ബു​ഫ​ത്തീ​റ പ്ര​ദേ​ശ​ത്തെ കു​വൈ​ത്ത്​ പൗ​ര​െൻറ വീ​ട്ടി​ലാ​ണ്​ സാ​ധ​നം എ​ത്തി​ക്കാ​ൻ പോ​യ ബാ​ഷ ശൈ​ഖ്​ (41) എ​ന്ന ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട​ത്. അ​ക്ര​മ​ത്തി​ന്​ ശേ​ഷം ഒ​ളി​വി​ൽ പോ​യ, വീ​ട്ടു​ട​മ​യു​ടെ 27കാ​ര​നാ​യ മ​ക​നാ​ണ് അ​ന്ത​ലൂ​സി​ൽ​ പി​ടി​യി​ലാ​യ​ത്. എ​ക്​​സ്​ സെ​വ​ൻ ക​മ്പ​നി​യു​ടെ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം 150 ദീ​നാ​ർ വി​ല​യു​ള്ള ഇ​ല​ക്​​ട്രി​ക്​ സ്​​കൂ​ട്ട​റാ​ണ്​ ഒാ​ർ​ഡ​ർ അ​നു​സ​രി​ച്ച്​ വീ​ട്ടി​ലെ​ത്തി​ച്ച​ത്.

പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ്​ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക്​ ന​യി​ച്ച​ത്. വീ​ട്ടി​ൽ ര​ക്​​ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ത​ല​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ഇ​രു​മ്പു​വ​ടി കൊ​ണ്ട്​ ത​ല​ക്ക്​ അ​ടി​യേ​റ്റ​താ​ണ്​ മ​ര​ണ​ത്തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ച​യു​ട​ൻ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​ത്തു.

അ​തി​നി​ടെ കൊ​ല്ല​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക്ക്​ നീ​തി ല​ഭ്യ​മാ​ക്കാ​ൻ നി​യ​മ പോ​രാ​ട്ടം ന​ട​ത്തു​മെ​ന്നും തൊ​ഴി​ലാ​ളി​യു​ടെ കു​ടും​ബ​ത്തി​ന്​ സ്ഥി​ര​മാ​യ ഉ​പ​ജീ​വ​ന​ത്തി​ന്​ വ​രു​മാ​നം എ​ത്തി​ക്കു​മെ​ന്നും എ​ക്​​സ്​ ​സെ​വ​ൻ ക​മ്പ​നി ഉ​ട​മ​യാ​യ കു​വൈ​ത്ത്​ പൗ​ര​ൻ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Cases
News Summary - Defendant arrested in Indian murder case
Next Story