ഐ.എസിനെ തകർക്കൽ; മന്ത്രിതല യോഗത്തിൽ കുവൈത്ത് പങ്കെടുത്തു
text_fieldsയു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ നടന്ന മന്ത്രിതല യോഗത്തിൽ വിദേശകാര്യ
മന്ത്രി അബ്ദുല്ല അൽ യഹ്യ
കുവൈത്ത് സിറ്റി: യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ നടന്ന ഐ.എസിനെ പരാജയപ്പെടുത്താനുള്ള ആഗോള സഖ്യത്തിന്റെ പത്താമത് മന്ത്രിതല യോഗത്തിൽ കുവൈത്ത് പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ നയിച്ചു.
ഐ.എസ്.ഐ.എസിന്റെ സ്ഥായിയായ പരാജയം ഉറപ്പാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ അംഗരാജ്യങ്ങളുടെ പ്രതിനിധികൾ അവലോകനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് വഹിച്ച ഫലപ്രദമായ പങ്കിനെ അവർ അഭിനന്ദിച്ചു. ഭീകരതയുടെ വിപത്ത് അവസാനിപ്പിക്കുന്നതിനും അവരുടെ സാമ്പത്തിക കണ്ണികൾ തകർക്കുന്നതിനുമുള്ള സഹകരണം തുടരാൻ രാജ്യങ്ങൾ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

