‘ദീറത് അൽ ഖൈർ’ ബയാൻ പാലസ് തിയറ്ററിൽ നടന്നു
text_fieldsദേശീയ ഓപ്പററ്റ ‘ദീറത് അൽ ഖൈർ’ ആഘോഷത്തിനെത്തിയ അമീർ ശൈഖ്
മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കുട്ടികൾക്കൊപ്പം
കലാപരിപാടിയിൽനിന്ന്
കുവൈത്ത് സിറ്റി: ഒരുമയുടെയും ഐക്യത്തിന്റെയും ആഘോഷമായി ദേശീയ ഓപ്പററ്റ ‘ദീറത് അൽ ഖൈർ’. ബയാൻ പാലസ് തിയറ്ററിൽ നടന്ന പരിപാടി അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ രക്ഷാകർതൃത്വവും സാന്നിധ്യവും കൊണ്ടും വിവിധ കലാപ്രകടനങ്ങൾ കൊണ്ടും ശ്രദ്ധേയമായി.
പരിപാടിക്ക് എത്തിയ അമീറിനെ കമ്യൂണിക്കേഷൻസ് കാര്യ സഹമന്ത്രിയും ഇൻഫർമേഷൻ ആൻഡ് കൾചർ ആക്ടിങ് മന്ത്രിയുമായ ഉമർ അൽ ഉമർ, വിദ്യാഭ്യാസ
മന്ത്രി ജലാൽ അൽ ത്വബാത്വബായി, വോളന്ററി വർക്ക് സെന്റർ ചെയർപേഴ്സനും ദേശീയ ആഘോഷങ്ങൾക്കായുള്ള സ്ഥിരം സമിതി അംഗവുമായ ശൈഖ അംതാൽ അസ്സബാഹ് എന്നിവർ ഊഷ്മളമായി സ്വീകരിച്ചു.
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിനെത്തി.
ദേശീയ ഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്.
തുടർന്ന് വിവിധ സ്കൂളുകളിലെ വിദ്യാർഥികളുടെ മാതൃരാജ്യത്തോടുള്ള സ്നേഹം, വിശ്വസ്തത എന്നിവ പ്രകടിപ്പിക്കുന്ന കലാപരിപാടികൾ അവതരിപ്പിച്ചു.
കുവൈത്തിന്റെ പാരമ്പര്യം വെല്ലുവിളികളെ അതിജീവിക്കാനുള്ള കഴിവ്, നേതൃത്വത്തിന്റെയും ജനങ്ങളുടെ ഐക്യം, ജ്ഞാനം എന്നിവ പ്രതിഫലിപ്പിക്കുന്നതായിരുന്നു പരിപാടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

