കുവൈത്തുമായി ആഴത്തിലുള്ള ബന്ധം -ഒമാൻ അംബാസഡർ
text_fieldsഒമാൻ അംബാസഡർ ഡോ. സലീം ബിൻ അമർ അൽ ഖറൂസി വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: ഒമാനുമായി കുവൈത്തിന് ആഴത്തിലും ശക്തവുമായ ബന്ധമാണെന്ന് കുവൈത്തിലെ ഒമാൻ അംബാസഡർ ഡോ. സലീം ബിൻ അമർ അൽ ഖറൂസി. ഒമാൻ ദേശീയദിനത്തോടനുബന്ധിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളുടെയും വിദേശനയങ്ങൾ കഴിഞ്ഞ 52 വർഷമായി പ്രാദേശികവും അന്തർദേശീയവുമായ പ്രശ്നം പരിഹരിക്കുന്നതിൽ ഒരേ സമീപനത്തിലാണ്. സമ്പന്നവും സുസ്ഥിരവുമായ ബന്ധം ഇരുരാജ്യങ്ങളും ആസ്വദിക്കുകയും ചെയ്തു -അദ്ദേഹം പറഞ്ഞു.
നയതന്ത്രം, സാമ്പത്തികം, സംസ്കാരം, കല, സയൻസ്, സ്പോർട്സ് തുടങ്ങി വിവിധ മേഖലകളിലുള്ള നിരവധി കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുകയും യോജിച്ച് മുന്നോട്ടുപോകുകയും ചെയ്യുന്നു. 2001ൽ കുവൈത്തും ഒമാനും ചേർന്ന് ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാരുടെ നേതൃത്വത്തിൽ സംയുക്ത സമിതി രൂപവത്കരിച്ചു. ഇതിന്റെ ഒമ്പതാം വാർഷിക സമ്മേളനം വൈകാതെ നടക്കും. കഴിഞ്ഞവർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം 700 ദശലക്ഷം ഡോളറിലെത്തി. വ്യാപാര വിനിമയ നിരക്ക് വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനം നടന്നുവരുന്നതായും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

