അറബ് സുരക്ഷ സഹകരണം വർധിപ്പിക്കുന്നത് ചർച്ചചെയ്തു
text_fieldsമന്ത്രി ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ്, എ.ഐ.എം.സി സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് കുമാനുമായി ചർച്ചയിൽ
കുവൈത്ത് സിറ്റി: പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധമന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ (എ.ഐ.എം.സി) സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് കുമാനുമായി കൂടിക്കാഴ്ച നടത്തി.
കുവൈത്ത് സന്ദർശനത്തിനിടെ സെയ്ഫ് കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. അറബ് സുരക്ഷ സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു. മാർച്ചിൽ തുനീഷ്യയിൽ നടക്കാനിരിക്കുന്ന അറബ് ആഭ്യന്തരമന്ത്രിമാരുടെ കൗൺസിൽ യോഗത്തിലേക്കുള്ള ക്ഷണം കുമാൻ ശൈഖ് തലാലിന് കൈമാറി.

