Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right105 പേരുടെ പൗരത്വം...

105 പേരുടെ പൗരത്വം പിൻവലിക്കാൻ തീരുമാനം

text_fields
bookmark_border
105 പേരുടെ പൗരത്വം പിൻവലിക്കാൻ തീരുമാനം
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് 105 പേരുടെ പൗരത്വം പിൻവലിക്കാൻ തീരുമാനം. ഡി.എൻ.എ പരിശോധനയിലൂടെ വ്യാജ തിരിച്ചറിയൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 1958ൽ ജനിച്ച വ്യക്തി വ്യത്യസ്ത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് കുവൈത്ത് പൗരത്വം നേടിയതായി അന്വേഷണത്തിൽ കണ്ടെത്തി.

ഇയാളുടെ മക്കളുടെ ഡി.എൻ.എ സാമ്പിളുകൾ കുവൈത്തിൽ കഴിയുന്ന യഥാർഥ സഹോദരിയുടെ സാമ്പിളുമായി താരതമ്യം ചെയ്താണ് കുടുംബബന്ധം സ്ഥിരീകരിച്ചത്. കുടുംബ ഫയലിൽ അമ്മാവന്മാരായി രേഖപ്പെടുത്തിയിരുന്ന പത്ത് പേർക്ക് യഥാർഥ ബന്ധമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.

വ്യാജ പൗരത്വവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. പ്രതിയുടെയും ആശ്രിതരുടെയും ഉൾപ്പെടെ 105 പേരുടെ പൗരത്വം പിൻവലിക്കാൻ സുപ്രീം കമ്മിറ്റി ഫോർ സിറ്റിസൺഷിപ്പ് ഇൻവെസ്റ്റിഗേഷൻ തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:citizenshipGulf NewsKuwait News
News Summary - Decision to revoke citizenship
Next Story