Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമു​ബാ​റ​ക് അ​ൽ...

മു​ബാ​റ​ക് അ​ൽ റാ​ഷി​ദി കൊ​ല​ക്കേ​സ് ​പ്ര​തി​ക​ൾ​ക്ക് വ​ധ​ശി​ക്ഷ

text_fields
bookmark_border
Jail
cancel
camera_alt

Representational Image

കു​വൈ​ത്ത് സി​റ്റി: മു​ബാ​റ​ക് അ​ൽ റാ​ഷി​ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ തൂ​ക്കി​ക്കൊ​ല്ലാ​ൻ വി​ധി​ച്ച് കു​വൈ​ത്ത് ക്രി​മി​ന​ല്‍ കോ​ട​തി. കേ​സി​ല്‍ പ്ര​തി​ക​ളാ​യ ഈ​ജി​പ്ഷ്യ​ൻ പ്ര​വാ​സി​ക്കും കു​വൈ​ത്ത് പൗ​ര​നു​മെ​തി​രാ​യാ​ണ് ശി​ക്ഷാ​വി​ധി. പ്ര​തി​ക​ൾ ആ​സൂ​ത്രി​ത കൊ​ല​പാ​ത​കം ന​ട​ത്തി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ക​ബ്ദ് മ​രു​ഭൂ​മി​യി​ലാ​ണ് മു​ബാ​റ​ക് അ​ൽ റാ​ഷി​ദി​യെ കാ​ണാ​താ​യ​ത്. റാ​ഷി​ദി​യു​ടെ തി​രോ​ധാ​ന​ത്തെ തു​ട​ര്‍ന്ന് സു​ര​ക്ഷാ​സേ​ന​യു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ മ​രു​ഭൂ​മി​യി​ൽ രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. തു​ട​ര്‍ന്ന് സാ​ൽ​മി​യ​യി​ലെ ക​ണ്ടെ​യ്‌​ന​റി​നു​ള്ളി​ൽ നി​ന്നാ​ണ് അ​ഞ്ച് ആ​ഴ്ച​ക​ൾ​ക്കു​ശേ​ഷം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ലാണ് മൃ​ത​ദേ​ഹം കാ​ണാ​താ​യ ആ​ളു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞതും അ​ദ്ദേ​ഹം കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് തെ​ളി​ഞ്ഞതും. കു​റ്റ​കൃ​ത്യം കാ​ണു​ക​യും മൃ​ത​ദേ​ഹം സാ​ൽ​മി​യ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്ത ഈ​ജി​പ്ഷ്യ​ൻ പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ഈ​ജി​പ്തി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചി​രു​ന്നു. ഈ​ജി​പ്തി​ലേ​ക്ക് ക​ട​ന്ന പ്ര​വാ​സി​യെ ഈ​ജി​പ്ഷ്യ​ൻ സു​ര​ക്ഷ അ​ധി​കാ​രി​ക​ളു​മാ​യു​ള്ള ഏ​കോ​പ​ന​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death penaltyMurderMubarak Al Rashidi
News Summary - Death-penalty-Mubarak-Al-Rashidi-Murder
Next Story