യു.എ.ഇ പ്രസിഡന്റിന്റെ നിര്യാണം: സംഗീത പരിപാടികൾ മാറ്റിവെച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കാനിരുന്ന വിവിധ സംഗീത പരിപാടികൾ മാറ്റിവെച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ വിയോഗത്തെ തുടർന്ന് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഇത്. രാജ്യത്ത് ഈ ആഴ്ചയും അടുത്ത ആഴ്ചയുമായി നടക്കാനിരുന്ന വിവിധ സംഗീത വിനോദ പരിപാടികളാണ് ദുഃഖാചരണ ഭാഗമായി മാറ്റിയത്.
ശൈഖ് ജാബിർ കൾച്ചറൽ സെന്ററിൽ ഷെഡ്യൂൾ ചെയ്തിരുന്ന ബിഥോവൻ ഫിഫ്ത് സിംഫണി ഉൾപ്പെടെയുള്ള മുഴുവൻ പരിപാടികളും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവെച്ചു. രാജ്യത്തെ വിവിധ ഫുട്ബാൾ മത്സരങ്ങളും കായിക മത്സരങ്ങളും മാറ്റിവെച്ചിട്ടുണ്ട്. ജി.സി.സി ഗെയിംസ് മൂന്ന് ദിവസത്തെ ഒഴിവിന് ശേഷം തിങ്കളാഴ്ച പുനരാരംഭിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

