സൗദി രാജകുമാരന്റെ മരണം; അമീറും കിരീടാവകാശിയും അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: സൗദി രാജകുമാരൻ അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാലിന്റെ നിര്യാണത്തിൽ കുവൈത്ത് അമീർ അനുശോചിച്ചു. വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സൽമാൻ രാജാവിന് സന്ദേശം അയച്ചു.കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹും സൗദി രാജാവിന് സന്ദേശമയച്ചു. 2005ൽ ലണ്ടനിൽ വെച്ചുണ്ടായ ഗുരുതര വാഹനാപകടത്തിൽ പരിക്കേറ്റ സൗദി രാജകുമാരൻ വെള്ളിയാഴ്ചയാണ് റിയാദ് കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ നിര്യാതനായത്. 20 വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം ‘ഉറങ്ങൂന്ന രാജകുമാരൻ’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. യു.കെയിലെ സൈനിക കോളജിൽ പഠിക്കുന്നതിനിടെ 15ാം വയസ്സിലായിരുന്നു അപകടം. തുടർന്ന് അബോധാവസ്ഥയിലായ രാജകുമാരനെ റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. 20 വർഷമായി അവിടെയായിരുന്നു ചികിത്സ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

