യു.എസ് മുൻ പ്രസിഡന്റിന്റെ നിര്യാണം; കുവൈത്ത് അനുശോചനം അറിയിച്ചു
text_fieldsഅമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ് കുവൈത്തിലെ യു.എസ് എംബസി
ഉദ്യോഗസ്ഥർക്കൊപ്പം
കുവൈത്ത് സിറ്റി: യു.എസ് മുൻ പ്രസിഡന്റ് ജെയിംസ് ഏൾ കാർട്ടർ ജൂനിയറിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് കുവൈത്ത്. അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ് ചൊവ്വാഴ്ച കുവൈത്തിലെ യു.എസ് എംബസി സന്ദർശിച്ച് അനുശോചനം അറിയിച്ചു.
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവരുടെ അനുശോചനം ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ് യു.എസ് അംബാസഡറെ അറിയിച്ചു. കുവൈത്ത് സർക്കാറിന്റെയും ജനങ്ങളുടെയും പേരിലും അനുശോചനം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

