ചാവക്കാട് സ്വദേശി കുവൈത്തിൽ തൂങ്ങിമരിച്ച നിലയിൽ
text_fieldsമുഹമ്മദ് റസാഖ്
കുവൈത്ത് സിറ്റി: തൃശൂർ ചാവക്കാട് സ്വദേശി കുവൈത്തിൽ തൂങ്ങിമരിച്ച നിലയിൽ. ചാവക്കാട് സ്വദേശി ആരാച്ചാം വീട്ടിൽ മുഹമ്മദ് റസാഖാണ് (60) മരിച്ചത്.വാഹനത്തിൽ സാധനങ്ങൾ കയറ്റി കച്ചവടം നടത്തുന്ന ഇദ്ദേഹം കഴിഞ്ഞദിവസം ഹസാവിയിൽ കവർച്ചക്കിരയാകുകയും 1900 ദീനാർ നഷ്ടമാകുകയും ചെയ്തതായി പറയുന്നു.
സ്പോൺസറുടെയും സുഹൃത്തുക്കളുടെയും നിർദേശപ്രകാരം പൊലീസിൽ പരാതി നൽകാനായി താമസ സ്ഥലത്തുനിന്ന് ഇറങ്ങിയ ഇദ്ദേഹം ഒരുദിവസം കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ഫർവാനിയ ദജീജ് മോർച്ചറിയിലുണ്ടെന്ന വിവരം ലഭിച്ചത്.
അബ്ബാസിയ ടെലികമ്യൂണിക്കേഷൻ കെട്ടിടത്തിനു പിന്നിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വാഹനവും സമീപത്ത് ഉണ്ടായിരുന്നു.
ആത്മഹത്യയാണെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സാമ്പത്തിക ബുദ്ധിമുട്ടുകളും കവർച്ചക്കിരയായതും കാരണം മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് വിവരം. ഭാര്യ: ഷീജ. മൂന്നു മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

