സാബു മാവേലിക്കര നാട്ടിൽ നിര്യാതനായി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന പ്രവാസി മലയാളി സാബു മാവേലിക്കര (എബ്രഹാം വർഗീസ്-58) നിര്യാതനായി. അര്‍ബുദരോഗബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ നാട്ടിലായിരുന്നു അന്ത്യം. ഐക്കര പടീറ്റീത്തിൽ കുടുംബാംഗമാണ്. രോഗം കൂടിയതിനെ തുടര്‍ന്ന് മൂന്നു മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് മാവേലിക്കരയിൽ. കുവൈത്തിൽ ഖറാഫി കമ്പനിയിൽ ഡ്രാഫ്റ്റ്സ്മാനായിരുന്നു. കല കുവൈത്തിെൻറ ആദ്യകാല പ്രവര്‍ത്തകനും മുതിര്‍ന്ന അംഗവുമാണ്. മാവേലിക്കര അസോസിയേഷൻ മുൻ ട്രഷറർ, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചു. ഫോക്കസ് കുവൈത്ത്, ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ എന്നീ സംഘടനകളില്‍ സജീവമായിരുന്നു. കലാ രംഗത്തും ഇദ്ദേഹം സജീവമായിരുന്നു. ഭാര്യ: ജിബി. മക്കൾ: സിബിനി, സജിനി, സുസ്മി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
