വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ആ​​ന്ധ്ര  സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

  • നി​യ​ന്ത്ര​ണം വി​ട്ട കാർ  ന​ടു​വി​ൽ​നി​ന്ന്​ ജോ​ലി  ചെ​യ്​​തു​കൊ​ണ്ടി​രുന്ന ദേ​വ​രാ​ജി​​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു

10:00 AM
12/10/2017
കു​വൈ​ത്ത്​ സി​റ്റി: റോ​ഡ്​ നി​ർ​മാ​ണ​പ്ര​വൃ​ത്തി​യി​ലേ​ർ​പ്പെ​ട്ടി​രി​ക്കെ കാ​റി​ടി​ച്ച്​ മ​രി​ച്ച ആ​ന്ധ്ര സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. ചൈ​നീ​സ്​ ക​മ്പ​നി​യാ​യ സൈ​നോ ഹൈ​ഡ്രോ​യു​ടെ കീ​ഴി​ൽ റോ​ഡ്​ നി​ർ​മാ​ണ ക​മ്പ​നി​യി​ൽ മൂ​ന്നു​മാ​സം മു​മ്പ്​ ജോ​ലി​ക്ക്​ ക​യ​റി​യ ദേ​വ​രാ​ജാ​ണ്​ (30) മ​രി​ച്ച​ത്. തെ​ല​ങ്കാ​ന ക​രീം ന​ഗ​ർ സ്വ​ദേ​ശി​യാ​ണ്. നേ​ര​ത്തേ ഖ​റാ​ഫി നാ​ഷ​ന​ൽ ക​മ്പ​നി​യി​ലാ​യി​രു​ന്നു ജോ​ലി. ഇ​ഖാ​മ പു​തി​യ ക​മ്പ​നി​യി​ലേ​ക്ക്​ മാ​റ്റി​യി​ട്ടി​ല്ല. ഞാ​യ​റാ​ഴ്​​ച ഇൗ​ജി​പ്​​ഷ്യ​ൻ പൗ​ര​ൻ ഒാ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട്​ സി​ഗ്​​ന​ൽ ലൈ​റ്റി​ൽ ഇ​ടി​ച്ച ശേ​ഷം ഡി​വൈ​ഡ​റി​​െൻറ ന​ടു​വി​ൽ​നി​ന്ന്​ ജോ​ലി ചെ​യ്​​തു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ദേ​വ​രാ​ജി​​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ത​ത്സ​മ​യം മ​രി​ച്ചു. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്​​ച നാ​ട്ടി​ലെ​ത്തി​ച്ചു. ചെ​ല​വു​ക​ളെ​ല്ലാം ക​മ്പ​നി വ​ഹി​ച്ചു. വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. 
COMMENTS