Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരുവ് നായ്ക്കളെ നേരിടും; നായ്ക്കൾ കൂട്ടമായി കാണുന്ന സ്ഥലങ്ങൾ 112-ൽ അറിയിക്കാം

text_fields
bookmark_border
തെരുവ് നായ്ക്കളെ നേരിടും; നായ്ക്കൾ കൂട്ടമായി കാണുന്ന സ്ഥലങ്ങൾ 112-ൽ അറിയിക്കാം
cancel

കുവൈത്ത് സിറ്റി: രാജ്യത്തെ തെരുവുനായ വിഷയത്തിൽ ഇടപ്പെട്ട് ആഭ്യന്തര മന്ത്രാലയം. തെരുവുനായ്ക്കളെ കാണുമ്പോൾ ജാഗ്രത പാലിക്കണമെന്നും അവയെ സമീപിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യരുതെന്നും ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരെയും ഉണർത്തി. നായ്ക്കൾ കൂട്ടമായി കാണപ്പെടുന്ന സ്ഥലങ്ങളെക്കുറിച്ച് അടിയന്തര സേവന നമ്പറായ 112-ൽ വിളിച്ച് വിവരം അറിയിക്കാനും ആവശ്യപ്പെട്ടു.

നായ്ക്കളിൽ നിന്ന് കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്താനും മുതിർന്നവരുടെ സുരക്ഷ ഉറപ്പാക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു. പാർപ്പിട മേഖലകൾക്കും പൊതുസ്ഥലങ്ങൾക്കും സമീപം തെരുവുനായ്ക്കൾ കൂട്ടംകൂടുന്നത് മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിർദ്ദേശം.

തെരുവുനായ വിഷയത്തിൽ ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും സുരക്ഷിതമായ രീതികൾ ഉപയോഗിച്ച് നായ്ക്കളെ കൈകാര്യം ചെയ്യുകയും ചെയ്യും. ഇതിന് സഹായിക്കുന്നതിനായി, വിളിക്കുന്നവർ കൃത്യമായ സ്ഥലം അറിയിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിനും ജീവൻ സംരക്ഷിക്കുന്നതിനും എല്ലാവരും സഹകരിക്കണമെന്നും പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും തെരുവുനായ്ക്കളുടെ കൂട്ടംചേരലുകൾ റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dealing with stray dogs; locations where dogs are seen in packs can be reported to 112
Next Story