സ്വർണാഭരണങ്ങളിൽ ഹോൾ മാർക്കിങ് സമയപരിധി മേയ് 30വരെ നീട്ടി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സ്വർണാഭരണങ്ങൾ ഹോൾ മാർക്കിങ് മുദ്ര പതിപ്പിക്കുന്നതിനുള്ള സമയപരിധി മേയ് 30വരെ നീട്ടി. ഇതുസംബന്ധിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതായി വാണിജ്യമന്ത്രാലയം അറിയിച്ചു. ഇതോടെ പഴയ ഹോൾ മാർക്കിങ് മുദ്രപതിച്ച സ്വർണാഭരണം മേയ് 30വരെ വിൽക്കാം.
പുതുക്കിയ തീരുമാനപ്രകാരം പഴയ ഹോൾ മാർക്കിങ് മുദ്രയുള്ള സ്വർണാഭരണങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ ആഭരണത്തില്‍ രേഖപ്പെടുത്തണമെന്നും ഉപഭോക്തൃ ഡേറ്റ രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും മന്ത്രാലയം നിർദേശിച്ചു. സീല്‍ ചെയ്യാന്‍ ബാക്കിയുള്ള ആഭരണങ്ങള്‍ ഹോൾ മാർക്കിങ് സീല്‍ ചെയ്യുന്നതിനായുള്ള അപ്പോയന്റ്മെന്റ് വിവരങ്ങള്‍ അടങ്ങിയ അറിയിപ്പ് കടയുടെ മുന്നിൽ പ്രദര്‍ശിപ്പിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ജനുവരി ഒന്ന് മുതൽ പഴയ സീല്‍ പതിച്ച സ്വർണാഭരണങ്ങൾ വിൽപന നടത്തുന്നതിന് നേരത്തെ രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു ഇതിലാണ് ഇളവ് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

