Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമൃതദേഹം...

മൃതദേഹം തിരിച്ചുകൊണ്ടുപോവാൻ അനുമതി:പ്രതിഷേധം ഫലം കണ്ടു

text_fields
bookmark_border
മൃതദേഹം തിരിച്ചുകൊണ്ടുപോവാൻ അനുമതി:പ്രതിഷേധം ഫലം കണ്ടു
cancel

കുവൈത്ത്​ സിറ്റി: ഗൾഫ്​ രാജ്യങ്ങളിൽ കോവിഡ്​ ബാധിച്ചല്ലാതെ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാ ൻ അനുമതി പുനഃസ്ഥാപിച്ചത്​ ശക്​തമായ പ്രതിഷേധങ്ങളുടെ ഫലമായി. വിവിധ പ്രവാസി കൂട്ടായ്​മകളുടെ ഭാഗത്തുനിന്ന്​ കനത ്ത പ്രതിഷേധമാണ്​ വിഷയത്തിൽ ഉണ്ടായത്​. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ അനുകൂലിക്കുന്ന സംഘടനകളുടെയും പ്രമുഖ വ്യ ക്​തികളുടെയും ഭാഗത്തുനിന്നും സമ്മർദമുണ്ടായി. പ്രവാസികളുമായി ബന്ധപ്പെട്ട വൈകാരിക വിഷയമായതിനാൽ നേരത്തെ ഉന്ന യിച്ച ന്യായീകരണങ്ങൾക്കും നിഷേധങ്ങൾക്കും പിന്തുണ ലഭിച്ചില്ല. ശനിയാഴ്​ച ഇറങ്ങിയ ഉത്തരവിൽ ഏപ്രിൽ 23ലെ ഉത്തരവ്​ പ രിഷ്​കരിക്കുമെന്ന്​ പറയുന്നുണ്ട്​. അതിനാൽ മൃതദേഹങ്ങൾ ​കൊണ്ടുവരാൻ അനുമതി നിഷേധിച്ചിട്ടില്ലെന്ന കേന്ദ്ര മന് ത്രി വി. മുരളീധര​​െൻറ നേരത്തെയുള്ള പ്രസ്​താവന പൊളിയുകയാണ്​.


കോഴിക്കോട്​ മണിയൂർ സ്വദേശി വിനോദ്​, മാ വേലിക്കര സ്വദേശി വർഗീസ്​ ഫിലിപ്പ്​ എന്നിവരുടെ മൃതദേഹം നാട്ടിലയക്കാനുള്ള ശ്രമമാണ്​ ഏപ്രിൽ 23ന്​ ഇന്ത്യൻ ഭരണകൂ ടത്തി​​െൻറ അനുമതി ലഭിക്കാത്തതിനാൽ അവസാന നിമിഷം ഉപേക്ഷിക്കേണ്ടിവന്നത്​. രണ്ടുപേരും മരിച്ചത്​ കോവിഡ്​ ബാധിച ്ചല്ല. വർഗീസ്​ ഫിലിപ്പ്​ ഹൃദയാഘാതം മൂലവും വിനോദ്​ രക്​തസമ്മർദം കൂടി ആന്തരിക ​രക്​തസ്രാവമുണ്ടായുമാണ്​ മരിച്ചത്​. കല കുവൈത്ത്​ എന്ന സംഘടനയാണ്​ ഖത്തർ എയർവേ​സി​​െൻറ കാർഗോ വിമാനത്തിൽ മൃതദേഹം കൊണ്ടുപോകാൻ ശ്രമം നടത്തിയത്​. നേരത്തെ ഇവർ എമിറേറ്റ്​സ്​ കാർഗോ വിമാനത്തിൽ തമിഴ്​നാട്​ സ്വദേശിയുടെ മൃതദേഹം നാട്ടി​ലേക്കയച്ചിരുന്നു.


കുവൈത്തിലെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി വിനോദി​​െൻറയും വർഗീസ്​ ഫിലിപ്പി​​െൻറയും മൃതദേഹം നാട്ടിലയക്കാൻ എംബാം ചെയ്​ത്​ വിമാനത്താവളത്തിലേക്ക്​ കൊണ്ടുപോകാനിരുന്നതാണ്​. ഏറ്റുവാങ്ങാൻ നാട്ടിൽ ബന്ധുക്കളും തയാറെടുത്തതാണ്​. മണിക്കൂറുകൾ മുമ്പ്​ മാത്രമാണ്​ അനുമതിയില്ലെന്ന അറിയിപ്പ്​ ലഭിക്കുന്നത്​. യാത്രാവിമാനങ്ങൾ നിർത്തിയ ശേഷം കുവൈത്തിൽ മരിച്ച നിരവധിപേരെ ഇവിടെത്തന്നെ അടക്കം ചെയ്​തു. വിഡിയോയിലൂടെയാണ്​ വീട്ടുകാരും ബന്ധുക്കളും സംസ്​കാര ചടങ്ങ്​ കണ്ടത്​.

അനുമതി പുനഃസ്ഥാപിച്ചത്​ സ്വാഗതാർഹമെന്ന്​ സംഘടനകൾ

• പ്രവാസി ലീഗൽ സെൽ
കുവൈത്ത്​ സിറ്റി: കോവിഡ്​ ബാധിച്ച്​ അല്ലാതെ ഗൾഫ് രാജ്യങ്ങളിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ അനുമതി പുനഃസ്ഥാപിച്ചതിനെ സ്വാഗതം ചെയ്​ത്​ പ്രവാസി ലീഗൽ സെൽ. വിഷയത്തിൽ സംഘടന സുപ്രീം കോടതിയിൽ ഹരജി സമർപ്പിക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്​ നിവേദനം നൽകുകയും ചെയ്​തിരുന്നു.
കാർഗോ വിമാനങ്ങളിൽ മൃതദേഹങ്ങൾ കൊണ്ടുവരാൻ ഏപ്രിൽ 23 വരെ തടസ്സമുണ്ടായിരുന്നില്ല. എന്നാൽ, പിന്നീട്​ ഡൽഹിയിലുള്ള ആഭ്യന്തര മന്ത്രാലയത്തി​​െൻറ അനുമതി വേണമെന്ന്​ നിഷ്​കർഷിക്കുകയായിരുന്നു. ഇതുകാരണം കഴിഞ്ഞദിവസം രണ്ടു​ മലയാളികളുടെ മൃതദേഹം നാട്ടിലയക്കാനുള്ള ശ്രമം അനുമതി ലഭിക്കാത്തതിനാൽ അവസാന മണിക്കൂറിൽ ഉപേക്ഷിക്കേണ്ടിവന്നു.
യു.എ.ഇ, സൗദി, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലും സമാനമായി മൃതദേഹങ്ങൾ തടഞ്ഞുവെച്ചിരിക്കുകയാണ്​. മാന്യമായ മൃതദേഹ സംസ്‍കരണം ഇന്ത്യൻ ഭരണഘടനയുടെ 21ാം വകുപ്പ് ഉറപ്പുവരുത്തുന്ന മൗലിക അവകാശമാണെന്നും അതിനാൽ പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം അടിയന്തരമായി നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും പ്രവാസി ലീഗൽ സെൽ പ്രസിഡൻറ്​ അഡ്വ. ജോസ് എബ്രഹാം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും വിദേശകാര്യാ മന്ത്രാലയത്തിനും സമർപ്പിച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

• എം.ഡി.എഫ്​ കുവൈത്ത്​
കുവൈത്ത്​ സിറ്റി: സാധാരണ രോഗബാധിതരായോ ഹൃദയാഘാതം മൂലമോ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ത്യൻ വ്യോമയാന മന്ത്രാലയം അനുമതി പുനഃസ്ഥാപിച്ചത്​ സ്വാഗതാർഹമാണെന്ന്​ മലബാർ ഡെവലപ്മ​െൻറ്​ ഫോറം കുവൈത്ത്​ ചാപ്റ്റർ.
കുവൈത്തിൽ രണ്ട്​ മൃതദേഹങ്ങൾ എംബാം ചെയ്തു കഴിഞ്ഞാണ് അനുമതി ഇല്ലെന്ന കാര്യം വിമാനക്കമ്പനികൾക്ക് ലഭിക്കുന്നത്. കഴിഞ്ഞദിവസം ഹൃദയാഘാതം മൂലം മരിച്ച രണ്ടു മലയാളികൾ അടക്കം നിരവധി മൃതദേഹങ്ങളാണ് കുവൈത്തിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും മോർച്ചറികളിൽ കഴിയുന്നത്. അവസാനമായി ഒരുനോക്ക് കാണാനും നാട്ടിൽ സംസ്കരിക്കാനും കുടുംബങ്ങൾ കണ്ണീരോടെ കാത്തിരിക്കുകയാണ്‌.
ഇവരെ പ്രയാസത്തിലാക്കുന്ന തീരുമാനമാണ്​ കഴിഞ്ഞ ദിവസം ഉണ്ടായത്​. ഇത്​ തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നു കാർഗോ വിമാനങ്ങൾ ദിവസവും ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നുണ്ട്. കോവിഡ്​ അല്ലാതെ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ ഈ വിമാനങ്ങളിൽ നാട്ടിലെത്തിക്കാൻ കഴിയുന്നതാണെന്നും സംഘടന വാർത്താക്കുറിപ്പിൽ പറഞ്ഞു.

• പത്തനംതിട്ട ജില്ല അസോ.
കുവൈത്ത്​ സിറ്റി: കോവിഡ് ബാധിച്ചല്ലാതെ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന്​ അനുമതി നൽകിയതിനെ പത്തനംതിട്ട ജില്ല അസോസിയേഷൻ സ്വാഗതം ചെയ്​തു.
കോവിഡ് പശ്ചാത്തലത്തിൽ നിരവധി പ്രതികൂല സാഹചര്യങ്ങൾ അതിജീവിച്ചാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകർ പൂർത്തിയാക്കുന്നത്. എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച് എംബാം ചെയ്ത രണ്ട് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് കേന്ദ്ര സർക്കാറി​​െൻറ മനുഷ്യത്വരഹിതമായ ഉത്തരവ് ഉണ്ടായത്.
ഇത്​ തിരുത്തിയ നടപടിയെ സ്വാഗതം ചെയ്യുന്നു. നാട്ടിൽ പോവാൻ സാധിക്കാതെ ദുരിതത്തിലായ പ്രവാസികളെ നാട്ടിൽ എത്തിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന്​ സംഘടന കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead bodygulf newskuwait news
News Summary - dead body-kuwait-kuwait news-gulf news
Next Story