ദയ ഭവൻ അന്തേവാസികൾക്ക് ബെഡുകളും ഭക്ഷണവും നൽകി
text_fieldsമാവേലിക്കര കല്ലുമേൽ ദയ ഭവനിലെ വയോധികരായ അന്തേവാസികൾക്ക് കെ.കെ.പി.എ കേരള ഘടകം ബെഡുകളും മറ്റും നൽകുന്ന ചടങ്ങ് മുനിസിപ്പൽ ചെയർമാൻ കെ.വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മാവേലിക്കര കല്ലുമേൽ ദയ ഭവനിലെ വയോധികരായ അന്തേവാസികൾക്ക് കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ കേരള ഘടക റെക്സിൻ ബെഡുകളും അനുബന്ധ സാധനങ്ങളും ഭക്ഷണവും നൽകി. മാവേലിക്കര കല്ലുമേൽ സെന്റ് മേരിസ് ദയ ഭവനിൽ നടന്ന ചടങ്ങിൽ കെ.കെ.പി.എ പ്രസിഡന്റ് സക്കീർ പുത്തൻപാലം അധ്യക്ഷത വഹിച്ചു. മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി. ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു.
ദയ ഭവൻ ഡയറക്ടർ ഫാ. പി.കെ. വർഗീസ് സ്വാഗതം പറഞ്ഞു. തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, മാവേലിക്കര നഗരസഭ വികസന ചെയർമാൻ അനി വർഗീസ്, വ്യാപാരി വ്യവസായി കൊല്ലകടവ് യൂനിറ്റ് പ്രസിഡന്റ് കോശി ഈശോ, ബി.ജെ.പി ആലപ്പുഴ ജില്ല പ്രസിഡന്റ് എം.പി. ഗോപകുമാർ, ചെറിയനാട് പഞ്ചായത്ത് സി.പി.എം ലോക്കൽ സെക്രട്ടറി റഷീദ് മുഹമ്മദ്, സി.പി.ഐ ലോക്കൽ സെക്രട്ടറി എം.എസ്. സാദത്ത്, കരുതൽ ഉച്ചയൂൺ പൊതുപ്രവർത്തകൻ ഷാജി ഡേവിഡ്, ശിൽപി ജോൺസൺ കൊല്ലകടവ്, കുട്ടികളുടെ കലാഗ്രാമം ചിത്രകല കേന്ദ്രം തിരുവനന്തപുരം പ്രതിനിധി ഭരണിക്കാവ് രാധാകൃഷ്ണൻ, കെ.കെ.പി.എ കേരളഘടകം ചീഫ് കോഓഡിനേറ്റർ ഗീവർഗീസ് തോമസ്, ട്രഷറർ ബൈജുലാൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുശീല കണ്ണൂർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

