Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2023 10:06 AM IST Updated On
date_range 14 March 2023 10:06 AM ISTവ്യാഴാഴ്ച രാവും പകലും ഒരേ ദൈർഘ്യത്തിലാകും
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്ത് ഈമാസം 16ന് രാവും പകലും ഒരേ ദൈർഘ്യത്തിലായിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞനും കുവൈത്ത് ആസ്ട്രോണമിക്കൽ സൊസൈറ്റി മേധാവിയുമായ അദെൽ അൽ സാദൂൻ പറഞ്ഞു.
ഒരേ അക്ഷാംശത്തിലുള്ള എല്ലാ രാജ്യങ്ങളിലും ഈ പ്രതിഭാസം ഉണ്ടാകും. രാവിലെ 05.57ന് ഉദിക്കുന്ന സൂര്യൻ വൈകീട്ട് 05:57ന് അസ്തമിക്കും. പകലിന്റെ ദൈർഘ്യം 12 മണിക്കൂറും രാത്രിയുടെ ദൈർഘ്യം 12 മണിക്കൂറും ആയിരിക്കും. ഭൂമധ്യരേഖാവൃത്തത്തിലെ സ്ഥാനം അനുസരിച്ച് എല്ലാ രാജ്യങ്ങളിലും വ്യത്യസ്ത ദിനങ്ങളിൽ ഇത്തരം പ്രത്യേകത ഉണ്ടാകുമെന്ന് അൽ-സദൂൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

