Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഈ മണ്ണിൽ...

ഈ മണ്ണിൽ അലിഞ്ഞുചേരാനാണ്​ ദത്താറാമി​െൻറ വിധി

text_fields
bookmark_border
datharam
cancel
camera_alt???????? ?????? ????

കുവൈത്ത്​ സിറ്റി: ഇൗ മണ്ണിൽ അലിഞ്ഞുചേരാനാണ്​ ദത്താറാം ശിവാജിക്ക്​ വിധി അരുളിയിട്ടുള്ളത്​. അല്ലെങ്കിൽ ഇന്നദ് ദേഹം മഹരാഷ്​ട്ര പൽഗാറിലെ വീട്ടിലുണ്ടാവുമായിരുന്നു. കോവിഡ്​ കാലത്തെ ജീവിതം പോലെ മരണങ്ങളും ഉള്ളുലക്കുന്നതു ം കണ്ണീര്​ വീഴ്​ത്തുന്നതുമാണ്​. വിസ കാൻസൽ ചെയ്​ത്​ നാട്ടിലേക്ക്​ പോവാൻ വിമാന ടിക്കറ്റ്​ എടുത്തതായിരുന്നു ദത ്താറാം ശിവാജി ഗുഗെ (46). കെട്ടിവെച്ച പെട്ടിയിൽ കുട്ടികൾക്കുള്ള മിഠായിപ്പൊതികൾ കാണണം. പുത്തനുടുപ്പുകളും അത്തർ കുപ്പിയും ഉണ്ടാവണം.

പ്രിയപ്പെട്ട പിതാവ്​ വിത്താഭായ്​ ശിവാജിയും മാതാവ്​ ശിവാജി ദാമുജിയും പൊന്നുമോ​​​െൻറ വരവും കാത്ത്​ കണ്ണിലെണ്ണയൊഴിച്ച്​ കാത്തിരിപ്പ്​ തുടങ്ങിയിട്ട്​ ദിവസങ്ങളായിരിക്കും. പ്രിയ പത്​നി ജയശ്രീ മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി വഴി നോക്കിയിരുന്നിട്ടുണ്ടാവണം. കുഞ്ഞുമക്കളോട്​ അച്ഛൻ വരുന്നുവെന്ന്​ പുന്നാരം പറയാറുണ്ടാവണം. ഒാർക്കാപ്പുറത്താണ്​ കാത്തിരിപ്പിനും കിനാവുകൾക്കും മേൽ കോവിഡ്​ കരിനിഴൽ വീഴ്​ത്തിയത്​.

വിമാന സർവിസുകൾ നിർത്തിയതോടെ ടിക്കറ്റ്​ പെട്ടിയിലിരുന്നു. കൺപാർത്തിരുന്നവരുടെ കണ്ണു നനഞ്ഞു. ഏപ്രിൽ പത്താം തീയതി കുവൈത്തിലെ വിസ കഴിഞ്ഞപ്പോഴും ദത്താറാം കരുതിയിട്ടുണ്ടാവി​ല്ല, പിറ്റേന്ന്​ തന്നെ ജീവിതത്തി​​െൻറയും വിസ കഴിയുകയാണെന്ന്​. മരണം വന്നുമാടിവിളിച്ചത്​ ഹൃദയാഘാതത്തി​​െൻറ രൂപത്തിൽ. മഹബൂലയിലെ താമസ സ്ഥലത്ത്​ കുഴഞ്ഞുവീഴുകയായിരുന്നു.

ലോക്​ ഡൗണിലുള്ള മഹബൂലയിലേക്ക്​ പുറത്തുനിന്ന്​ ഒരാളെയും കയറ്റിവിടുന്നുപോലുമില്ല. കുവൈത്തിൽ തന്നെയുള്ള മറ്റു ഭാഗങ്ങളിലെ പരിചയക്കാർക്ക്​ പോലും ഒന്നുകാണാൻ നിവൃത്തിയില്ല. പിന്നയല്ലേ കടലിനക്കരെയുള്ള വീട്ടുകാർ. വിമാന സർവിസ്​ അടുത്തൊന്നും ആരംഭിക്കുമെന്ന്​ പ്രതീക്ഷയില്ലാത്തതിനാൽ ഇവിടെ തന്നെ അടക്കം ചെയ്യുകയാണ്​ മൃതദേഹം. അച്ഛൻ കളിപ്പാട്ടങ്ങളും കൊണ്ടുവരുമെന്ന ശുഭപ്രതീക്ഷയിൽ ദത്താറാമി​​​െൻറ മക്കൾ വളരും. കോവിഡ്​ ദുരിതകാലവും കടന്ന്​ പുതിയലോകം കെട്ടിപ്പടുക്കുന്നതിൽ അവരുടെയും സംഭാവനകളുണ്ടാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - datharam died in kuwait
Next Story