നിയമം ലംഘിച്ച ഈത്തപ്പഴ കടകൾ അടച്ചുപൂട്ടി
text_fieldsകുവൈത്ത് സിറ്റി: റമദാനിൽ വിപണിയിലെ ഉൽപന്നങ്ങളുടെ ഗുണനിലവാരവും വിലയും നിരീക്ഷിക്കുന്നതിന് പരിശോധന തുടരുന്നു.കഴിഞ്ഞ ദിവസം ഈത്തപ്പഴം, കാപ്പി എന്നിവ വിൽക്കുന്ന കടകളിൽ വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനയിൽ ലംഘനങ്ങൾ കണ്ടെത്തിയ കടകൾക്കെതിരെ നടപടി സ്വീകരിച്ചു.
ഉപഭോക്താക്കൾക്ക് ഇൻവോയ്സ് നൽകണമെന്നും വില വിവര പട്ടിക കടകളിൽ പ്രദർശിപ്പിക്കണമെന്നും അധികൃതർ നിർദേശിച്ചു. റമദാനിലുടനീളം ഈത്തപ്പഴ കടകളിൽ പരിശോധനാ പര്യടനങ്ങൾ തുടരുമെന്നും, നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. വിപണി സ്ഥിരത നിലനിർത്തുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

