പ്രവാസി വിദ്യാർഥികൾക്ക് അവസരമൊരുക്കി ‘ഡാസ’
text_fieldsപ്രവാസി വിദ്യാർഥികൾക്ക് പ്ലസ്‌ടുവിനുശേഷം ഇന്ത്യയിലെ മികവുറ്റ സാങ്കേതിക സ്ഥാപനങ്ങളിൽ തുടർപഠനത്തിന് അവസരമൊരുക്കുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സവിശേഷ പദ്ധതിയായ ഡയറക്ട് അഡ്മിഷൻ ഓഫ് സ്റ്റുഡന്റസ് അബ്രോഡിന് (ഡാസ 2023) ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി), കേന്ദ്ര സർക്കാർ ഫണ്ട് ചെയ്യുന്ന സാങ്കേതിക സ്ഥാപനങ്ങൾ, സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർകിടെക്ചർ എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളിലാണ് പ്രവേശനത്തിന് അവസരം.
കോഴിക്കോട് എൻ.ഐ.ടി, കോട്ടയത്തുള്ള ഐ.ഐ.ഐ.ടി എന്നിവ ‘ഡാസ’ വഴി പ്രവേശനം ലഭിക്കുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളാണ്. വിവിധ ബ്രാഞ്ചുകളിലായുള്ള എൻജിനീയറിങ് ബിരുദ പ്രോഗ്രാമുകൾക്ക് പുറമെ അഞ്ചു വർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് എം.എസ്.സി, ഇന്റഗ്രേറ്റഡ് എം.ടെക്, ബി.ടെക്- എം.ടെക് ഡ്യുവൽ ഡിഗ്രി, ഇന്റഗ്രേറ്റഡ് എം.ബി.എ (ബി.ടെക് +എം.ബി.എ), ബാച്ചിലർ ഓഫ് ആർക്കിടെക്ച്ചർ, നാലു വർഷം ദൈർഘ്യമുളള ബാച്ചിലർ ഓഫ് പ്ലാനിങ് എന്നിങ്ങനെ ഒട്ടനവധി കോഴ്‌സുകളിലെ പ്രവേശനത്തിനാണ് അവസരമുള്ളത്.
യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ, ഇറാഖ്, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും ചിൽഡ്രൻ ഓഫ് ഇന്ത്യൻ വർക്കേഴ്സ് ഇൻ ഗൾഫ് കൺട്രി (സി.ഐ.ഡബ്ല്യു.ജി) എന്ന സ്കീം വഴിയാണ് അപേക്ഷിക്കാനാവുക. സാർക്, നോൺ സാർക് രാജ്യങ്ങളിലെ കുട്ടികൾക്ക് ഡാസ വഴി നേരിട്ടപേക്ഷിക്കാം. പ്ലസ്ടു വരെയുള്ള പഠന കാലത്തിനിടക്ക് അവസാന എട്ടു വർഷത്തിനിടെ രണ്ടു വർഷമെങ്കിലും വിദേശത്ത് പഠിച്ചിരിക്കുകയും പ്ലസ് ടു പരീക്ഷ വിദേശത്തിരുന്ന് വിജയിച്ചിരിക്കണമെന്ന നിബന്ധനയുമുണ്ട്. കൂടാതെ, ജെ.ഇ.ഇ മെയിൻ 2023ൽ റാങ്ക് ഉണ്ടായിരിക്കണം.
മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവക്ക് പുറമെ കെമിസ്ട്രി, ബയോ ടെക്‌നോളജി, കമ്പ്യൂട്ടർ സയൻസ്, ബയോളജി എന്നിവയിൽ ഒരു വിഷയവുമെടുത്ത് പഠിച്ച് 60 ശതമാനം മാർക്കോടെ പ്ലസ്‌ടു ജയിച്ചിരിക്കണം. ബാച്ചിലർ ഓഫ് ആർക്കിടെക്ച്ചർ കോഴ്‌സ് പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളെടുത്ത് 60 ശതമാനം മാർക്കോടെ പ്ലസ്‌ടു വിജയിക്കണം.
പത്ത് കഴിഞ്ഞതിനു ശേഷം മാത്തമാറ്റിക്സ് ഒരു വിഷയമായെടുത്ത് വിദേശത്ത് വെച്ച് മൂന്നു വർഷ ഡിപ്ലോമ കഴിഞ്ഞവർക്കും അപേക്ഷിക്കാം. മാത്തമാറ്റിക്സ് ഒരു വിഷയമായെടുത്ത് 60 ശതമാനം മാർക്കോടെ പ്ലസ്‌ടു ജയിച്ചവർക്ക് പ്ലാനിങ് കോഴ്‌സിന് അപേക്ഷ സമർപ്പിക്കാം. അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ള ഏത് സിലബസിൽ പഠിച്ചവർക്കും അപേക്ഷിക്കാം.
എൻ.ഐ.ടികൾ, ഐ.ഐ.ഇ.എസ്.ടി ശിബ്‌പൂർ എന്നിവിടങ്ങളിൽ സി.ഐ.ഡബ്ല്യു.ജി കാറ്റഗറിയിൽ പ്രവേശനം നേടുന്നവർ വാർഷിക ട്യൂഷൻ ഫീസായി 1,25,000 രൂപയും ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായി 300 ഡോളറും കൊടുക്കണം. മറ്റു സ്ഥാപനങ്ങളിൽ ബാധകമായ അധിക ഫീസ് കൊടുക്കേണ്ടി വരും. ഫീസ് ഘടന മനസ്സിലാക്കാൻ ചേരാനുദ്ദേശിക്കുന്ന സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് പരിശോധിക്കാം ജൂൺ 22 നകം https://dasanit.org/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. മറ്റു വിശദ വിവരങ്ങൾ വെബ്സൈറ്റിലുള്ള പ്രോസ്പെക്ടസിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

