ദർവാസ അബ്ദുൽ റസാഖ് അണ്ടര്‍പാസ് ഉടൻ തുറക്കും
text_fieldsപൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ ദർവാസ അബ്ദുൽ റസാഖ് അണ്ടര്‍പാസ് നിർമാണ പുരോഗതി വിലയിരുത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ ദർവാസ അബ്ദുൽ റസാഖ് അണ്ടര്‍പാസ് ഉടൻ തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ അറിയിച്ചു. പദ്ധതിയുടെ പദ്ധതികൾ പുരോഗമിക്കുകയാണെന്നും സമയബന്ധിതമായി പൂർത്തിയാക്കി ഉടൻ തുറക്കുമെന്നും അൽ മഷാൻ പറഞ്ഞു. കഴിഞ്ഞ ദിവസം പദ്ധതി പ്രദേശം സന്ദര്‍ശിച്ച മന്ത്രി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മുനിസിപ്പൽ കൗൺസിൽ മേധാവി അബ്ദുല്ല അൽ മഹര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. സൂഖ് അൽ മുബാറക്കിയക്ക് സമീപമുള്ള അണ്ടര്‍പാസ് രാജ്യത്തിന്റെ ചരിത്ര നാഴികക്കല്ലാണെന്ന് മുനിസിപ്പൽ കൗൺസിൽ മേധാവി അബ്ദുല്ല അൽ മഹാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

