സമസ്ത പൊതുപരീക്ഷ ദാറുത്തർബിയ മദ്റസ അബ്ബാസിയക്ക് നൂറുമേനി വിജയം
text_fieldsസമസ്ത പൊതുപരീക്ഷയിൽ നൂറുമേനി വിജയം നേടിയ ദാറുത്തർബിയ മദ്റസ വിദ്യാർഥികൾ
കുവൈത്ത് സിറ്റി : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതു പരീക്ഷയിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ വിദ്യാഭ്യാസ വിങ്ങിനു കീഴിൽ പ്രവർത്തിക്കുന്ന ദാറുതർബിയ മദ്റസ അബ്ബാസിയ നൂറു ശതമാനം വിജയം കരസ്ഥമാക്കി.
അഞ്ചാം ക്ലാസിൽ മുഹമ്മദ് സുഫ്യാൻ ടോപ് പ്ലസ് നേടി. മുഹമ്മദ് യാസീൻ, ദാനി ഹുസൈൻ, മുഹമ്മദ് സിദാൻ, ഷാബാസ് ഖാലിദ്, മുഹമ്മദ് ജസീൽ, ഫാത്തിമ റിഹാന, നാഹിമ നവാസ്, സാറാ മറിയം എന്നിവർ ഡിസ്റ്റിങ്ഷനോടെ വിജയിച്ചു.
ഏഴാം ക്ലാസിൽ മുഹമ്മദ് മുഹ്സിൻ, മുഹമ്മദ് സയാൻ, നഷ്മിയ ഫൈസൽ, ഫാത്തിമത് ഷിസ, ഹന്നാ ഫെബിൻ എന്നിവർ ഡിസ്റ്റിങ്ഷൻ നേടി. പത്താം ക്ലാസിൽ മുഹമ്മദ് സൽമാൻ, ഖദീജത് ഷദാ, ഫിസ നാസർ എന്നിവർ ഫസ്റ്റ് ക്ലാസ് നേടി. പ്ലസ്ടു ക്ലാസിൽ ഷഹീദ പി. ഡിസ്റ്റിങ്ഷനും, ആയിഷ മനാൽ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.
വിദ്യർഥികളെയും അധ്യാപകരായ ശംസുദ്ദീൻ ഫൈസി ,അബ്ദുൽ ഹമീദ് അൻവരി ,മുജീബ് റഹ്മാൻ ഹൈതമി, അഷ്റഫ് അൻവരി, അബ്ദുൽ ഹകീം അൽ ഹസനി എന്നിവരെയും മദ്റസ മാനേജ്മെൻറ് കമ്മിറ്റി അഭിനന്ദിച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. ഫോൺ- 94974271 ,90002329 , 97391896.

