Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപകടകരമായ ഡ്രൈവിങ്; മൂന്നു പേർ പിടിയിൽ

text_fields
bookmark_border
അപകടകരമായ ഡ്രൈവിങ്; മൂന്നു പേർ പിടിയിൽ
cancel

കുവൈത്ത് സിറ്റി: അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ചവർക്കെതിരെ കർശന നടപടി. സ്വന്തം ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും അപകടത്തിലാക്കുന്ന തരത്തിൽ വാഹനം ഓടിച്ച മൂന്ന് പേരെ ട്രാഫിക് വിഭാഗം അറസ്റ്റ് ചെയ്തു. ഈ സംഭവത്തിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. സംഭവത്തിൽ ഉപയോഗിച്ച വാഹനങ്ങളും തകർത്തു.

പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് സെൻട്രൽ ജയിലിലേക്ക് മാറ്റി. അശ്രദ്ധവും അപകടകരവുമായി വാഹനം ഓടിച്ചാൽ കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി. ശ്രദ്ധമായുള്ള യാത്രകൾക്കും, അപകടകരമായുള്ള ഡ്രൈവിങ്ങിനും കനത്ത പിഴയും വാഹനം കണ്ടുകെട്ടലും, പൊളിച്ചടുക്കലുമടക്കം കർശന നിയമങ്ങൾ രാജ്യത്തുണ്ട്. സർക്കാർ സബ്‌സിഡിയുള്ള ഡീസൽ മോഷണവുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത കേസുകളിലായി പിടിച്ചെടുത്ത 21 ടാങ്കറുകളും ട്രക്കുകളും ശിക്ഷാ നടപടിയുടെ ഭാഗമായി പൊലീസ് കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dangerous driving
Next Story