Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദമസ്‌കസ് സ്‌ഫോടനം: കുവൈത്ത് അപലപിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: സിറിയൻ തലസ്ഥാനമായ ഡമസ്‌കസിലെ കഫേയിലുണ്ടായ സ്‌ഫോടനത്തെ കുവൈത്ത് അപലപിച്ചു. സ്‌ഫോടനത്തിൽ നിരവധി പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു. കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങളെയും സിറിയയിലെ സർക്കാറിനെയും ജനങ്ങളെയും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആത്മാർത്ഥമായ അനുശോചനവും സഹതാപവും അറിയിച്ചു. സ്ഫോടനത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
അക്രമം, ഭീകരവാദം, ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവയോടുള്ള കുവൈത്തിന്റെ ഉറച്ച എതിർപ്പും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

