സൈബർ സുരക്ഷ സംയുക്ത ഗൾഫ് സഹകരണം ശക്തിപ്പെടുത്തും
text_fieldsകുവൈത്തിൽ ചേർന്ന ഗൾഫ് സഹകരണ കൗൺസിൽ സൈബർ സുരക്ഷാ വർക്കിങ് ഗ്രൂപ്പ് യോഗം
കുവൈത്ത് സിറ്റി: സൈബർ സുരക്ഷയിൽ സംയുക്ത ഗൾഫ് സഹകരണം ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്ത് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സൈബർ സുരക്ഷാ വർക്കിങ് ഗ്രൂപ്പ്. കുവൈത്തിൽ ചേർന്ന 21ാമത് യോഗത്തിൽ കുവൈത്ത് സൈബർ ഓപറേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഖുതൈബ അൽ മുസൈൻ അധ്യക്ഷത വഹിച്ചു.
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ യോഗം അഭിസംബോധന ചെയ്തതായി കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് പത്രക്കുറിപ്പിൽ അറിയിച്ചു. സൈബർ ഭീഷണികളിൽ നിന്ന് ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെ സംരക്ഷിക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള വൈദഗ്ധ്യവും പ്രായോഗിക പ്രയോഗങ്ങളും കൈമാറ്റം ചെയ്യുന്നതും ചർച്ചചെയ്തു. ജി.സി.സി രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തൽ, സൈബർ സുരക്ഷാ മേഖലയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കൊപ്പം നീങ്ങുന്നതിനുമുള്ള ശ്രമങ്ങളെ ഏകീകരിക്കൽ തുടങ്ങി സൈബർ കഴിവുകൾ വികസിപ്പിക്കുന്നതിനുമുള്ള ജി.സി.സി രാജ്യങ്ങളുടെ പ്രതിബദ്ധത യോഗം പ്രതിഫലിപ്പിക്കുന്നതായി ആർമി ജനറൽ സ്റ്റാഫ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

