സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു വ്യാജ അക്കൗണ്ടുകൾക്കെതിരെ നടപടി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. പ്രതിദിനം ഏകദേശം 120 പരാതികളാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള സൈബർ ക്രൈം ഡിപ്പാർട്മെന്റ് വ്യക്തമാക്കി. അപകീർത്തിപ്പെടുത്തൽ, വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഇതിൽ ഭൂരിഭാഗവും. ബ്ലോഗ് പോസ്റ്റുകൾ, സോഷ്യൽ മീഡിയയിലെ റീട്വീറ്റുകൾ എന്നിവ വഴിയാണ് ഇത്തരം കുറ്റകൃത്യങ്ങൾ കൂടുതലായി നടക്കുന്നത്.
എന്നാൽ ഓൺലൈൻ ദുരുപയോഗം തടയുന്നതിൽ കാര്യമായ പുരോഗതി കൈവരിച്ചതായി അധികൃതർ അറിയിച്ചു. 80 ശതമാനത്തോളം വ്യാജ അക്കൗണ്ടുകൾ ഇതുവരെ ബ്ലോക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകളിൽ പലതും രാജ്യത്തിന് പുറത്തുനിന്നാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. നിരവധി അക്കൗണ്ട് ഉടമകൾക്കെതിരെ നിയമനടപടിയും സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

