സൈബർ സുരക്ഷ; യു.എൻ പ്രതിനിധിയുമായി ചർച്ച നടത്തി
text_fieldsനാഷനൽ സൈബർ സെക്യൂരിറ്റി സെന്റർ മേധാവി മേജർ ജനറൽ (റിട്ട) എൻജി. മുഹമ്മദ് എ.ബോർക്കി യു.എൻ സൈബർ സുരക്ഷ ഉദ്യോഗസ്ഥർക്കൊപ്പം
കുവൈത്ത് സിറ്റി: സൈബർ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നാഷനൽ സൈബർ സെക്യൂരിറ്റി സെന്റർ മേധാവി മേജർ ജനറൽ (റിട്ട) എൻജി. മുഹമ്മദ് എ.ബോർക്കി യു.എൻ സൈബർ സുരക്ഷ ഉദ്യോഗസ്ഥ ബാൽക്വീസ് അൽ റദ്വാനുമായി ചർച്ച നടത്തി.
സൈബർ സുരക്ഷയിലെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെയും പ്രധാന സംഭവവികാസങ്ങളും മുന്നേറ്റങ്ങളും ബോർക്കിയും അൽ റദ്വാനും അവലോകനം ചെയ്തതായി സൈബർ സെക്യൂരിറ്റി സെന്റർ അറിയിച്ചു. ചർച്ചയിൽ സെന്റർ ഓപറേഷൻസ് അഫയേഴ്സ് വൈസ് പ്രസിഡന്റ് ദിമ അൽ സുമൈത്, സൈബർ ഓപറേഷൻസ് വകുപ്പ് ഡയറക്ടർ മെഷാൽ അൽ സായിദ് എന്നിവരും പങ്കെടുത്തു. നാഷനൽ സൈബർ സെക്യൂരിറ്റി സെന്റർ ആസ്ഥാനത്തായിരുന്നു ചർച്ച.

