സൈബർ സുരക്ഷ ലോകതലത്തിൽ കുവൈത്ത് 67ാമത്; ജി.സി.സിയിൽ അഞ്ചാമത്
text_fieldsകുവൈത്ത് സിറ്റി: സൈബർ സുരക്ഷയുടെ കാര്യത്തിൽ കുവൈത്ത് ഗൾഫ് രാജ്യങ്ങളിൽ അഞ്ചാം സ്ഥാ നത്ത്. ബഹ്റൈൻ മാത്രമാണ് ഗൾഫിൽ കുവൈത്തിന് പിന്നിലുള്ളത്. ലോകതലത്തിൽ 67ാമതും അറ ബ് മേഖലയിൽ ആറാമതുമാണ് കുവൈത്തിെൻറ സ്ഥാനം. അന്താരാഷ്ട്ര ടെലികോം യൂനിയൻ തയാറാക്കിയ സൂചികയനുസരിച്ച് ഗൾഫ് രാജ്യങ്ങളിൽ സൗദി ഒന്നാമതും ഒമാൻ രണ്ടാമതും ഖത്തർ മൂന്നാമതുമാണ്. യു.എ.ഇ നാലാമതാണ്.
സൂചികയിൽ അമ്പതാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ബ്രിട്ടനാണ് ആഗോള തലത്തിൽ ഒന്നാം സ്ഥാനത്ത്. അമേരിക്ക, ഫ്രാൻസ്, ലിേത്വനിയ, എസ്തോണിയ, സിംഗപ്പൂർ, സ്പെയിൻ, മലേഷ്യ, കാനഡ, നോർവേ, ആസ്ട്രേലിയ, ലക്സംബർഗ് തുടങ്ങിയ രാജ്യങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. മാലദ്വീപാണ് അവസാന സ്ഥാനത്ത്. സഹകരണം, സാേങ്കതികം, നിയമം, സംഘാടനം, കാര്യക്ഷമത എന്നീ അഞ്ചു ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് സൂചിക. ലോകതലത്തിൽ സൗദി (13), ഒമാൻ (16), ഖത്തർ (17), യു.എ.ഇ (33), ബഹ്റൈൻ (68) എന്നിങ്ങനെയാണ് സ്ഥാനം. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കുറ്റാന്വേഷണ വകുപ്പിന് നേരിട്ട് പരാതി നൽകാമെന്ന് അധികൃതർ വ്യക്തമാക്കി. 25660142- 25640081-25651143 എന്നീ ഫോൺ നമ്പറുകളിലും Info@cybercrime.gov.kw എന്ന വിലാസത്തിലും പരാതി അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
