സൈബര്‍ തട്ടിപ്പുകള്‍ വീണ്ടും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ക്ക് കുറവില്ല. കഴിഞ്ഞ ദിവസം വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്ത പ്രവാസിയുടെ ബാങ്ക് അക്കൗണ്ട് കാലിയായി. ബാങ്ക് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാൻ ഒരു ദിനാർ അടക്കണം എന്ന് പറഞ്ഞെത്തിയ അജ്ഞാത യുവതിയുടെ കോളാണ് അക്കൗണ്ട് ചോർത്തിയത്. തുടർന്ന് വാട്സാപ്പിൽ വന്ന ലിങ്ക് വഴി പണമടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രവാസിയുടെ അക്കൗണ്ടിലെ 343 ദിനാർ തട്ടിപ്പുകാർ കൈക്കലാക്കിയത്.
രാജ്യത്ത് ഇലക്ട്രോണിക് തട്ടിപ്പുകള്‍ പെരുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിരന്തരം മുന്നിറയിപ്പുകൾ നൽകുന്നുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ പൗരന്മാര്ക്കിടയിലും താമസക്കാര്‍ക്കിടയിലും ബോധവത്കരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ദിനവും പുതു രീതിയിലുള്ള തട്ടിപ്പുമായി വലിയ സംഘം സജീവമാണ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് തട്ടിപ്പുകൾ മിക്കതും നടക്കുന്നത്. ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധിപേർക്കാണ് പണം നഷ്ടമാകുന്നത്. അതിനാൽ സംശയാസ്പദമായ വ്യക്തികളുമായും സ്ഥാപനങ്ങളുമായും ഒടിപി സന്ദേശങ്ങൾ, സ്വകാര്യ ബാങ്ക് വിവരങ്ങൾ എന്നിവ പങ്കിടരുത്.
ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, കാർഡ് ഹാജരാക്കാതെ ഫോണിലൂടെ നടത്തുന്ന ഇടപാടുകൾ, ഓൺലൈൻ ഇടപാടുകൾ എന്നിവ വഴിയാണ് രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുന്നത്. അക്കൗണ്ട് വഴി ഇടപാടുകൾ നടക്കുമ്പോള്‍ അവയുടെ വിവരങ്ങൾ അപ്പപ്പോൾ സന്ദേശങ്ങളായി മൊബൈലുകളിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ബാങ്കുകൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇടപാടുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

