റേഷൻ ഭക്ഷ്യവസ്തുക്കളുടെ കള്ളക്കടത്ത് ശ്രമം കസ്റ്റംസ് തടഞ്ഞു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത്-സാൽമി അതിർത്തി വഴി വലിയ തോതിലുള്ള റേഷൻ ഭക്ഷ്യവസ്തുക്കളുടെ കള്ളക്കടത്ത് ശ്രമം കസ്റ്റംസ് തടഞ്ഞു. കയറ്റുമതി നിരോധിച്ചിരിക്കുന്ന സബ്സിഡിയുള്ള ഭക്ഷ്യവസ്തുക്കളാണ് കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
ശക്തമാക്കിയ പരിശോധനകളും നിരീക്ഷണ നടപടികളുടെയും ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥർ കള്ളക്കടത്ത് കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് തരംതിരിച്ചതായി അധികൃതർ അറിയിച്ചു. നിയമപരവും ഭരണപരവുമായ നടപടികൾ പൂർത്തിയാക്കിയ ശേഷം പിടിച്ചെടുത്ത സാധനങ്ങൾ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കൈമാറും. സബ്സിഡിയുള്ള വസ്തുക്കളുടെ കള്ളക്കടത്ത് തടയാനും ദേശീയ ഭക്ഷ്യവിതരണം സംരക്ഷിക്കാനുമുള്ള നടപടികൾ തുടരുമെന്ന് കസ്റ്റംസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

